Times Kerala

 ലൈംഗിക ബലഹീനതകൾക്ക് പരിഹാരം,  വെള്ള മുസ്‌ലി.!

 
 ലൈംഗിക ബലഹീനതകൾക്ക് പരിഹാരം,  വെള്ള മുസ്‌ലി.!
 

വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്‌ലി വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ലൈംഗിക ഉത്തേജന ഔഷധങ്ങളിൽ വെള്ള മുസ്‌ലി ഉപയോഗിക്കുന്നുണ്ട്.

രണ്ടു തരം മുസലി ഇനങ്ങൾ ഉണ്ട്. കറുത്ത മുസലി, വെളുത്ത മുസലി. ഇതിൽ കേരളത്തിൽ കാണപ്പെടുന്നത് കറുത്ത മുസലിയാണ്. ഇത് നിലപ്പന എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം. കുർക്കുലിഗോ ഓർക്കിയോയിഡേ എന്നാണ്. Curculigo Orchioides.  വെളുത്ത മുസലി ക്ലോറോഫൈറ്റം, അസ്പരാഗസ് എന്നീ ജനുസ്സുകളിൽ പെടുന്നവയുമുണ്ട്. കൂടുതലും ഗുജറാത്തിലാണ് ഇവ കാണപ്പെടുന്നത്.

30 സെ.മീ. വരെ ഉയരത്തിൽ വളരുന്നു. സിലിണ്ടർ ആകൃതിയിലുള്ള നാരുവേരുകളിൽ നീണ്ട ദൂർഘവൃത്താകാരമായ കിഴങ്ങുകൾ തൂങ്ങിക്കിടക്കുന്നു. ഇൽക്ള്ക്ക് ഞെട്ടില്ല. ഇലകൾ ഭൂകന്ദത്തിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നു. ഇലകൾക്ക് 15 സെന്റിമീറ്ററോളം നീൾമ് ഉണ്ടാകും.

ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ശരീരബലം ഉണ്ടാക്കുകയും ചെയ്യുന്നു. ശുക്ലമേഹം, മധുമേഹം, ശ്വേതപ്രദരം, രക്തപ്രദരം എന്നിവ ശമിപ്പിക്കുന്നു.ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ചത് 6 ഗ്രാം മുതൽ 10 ഗ്രാം വരെ എടുത്ത് പാലിൽ കലക്കി സ്ഥിരമായി കഴിച്ചാൽ ലൈംഗിക ബലഹീനതകൾ മാറും.
 

Related Topics

Share this story