Times Kerala

 സിദ്ധ ഔഷധം, കറിവേപ്പില.!! അറിയാം ഗുണങ്ങൾ 

 
 സിദ്ധ ഔഷധം, കറിവേപ്പില.!! അറിയാം ഗുണങ്ങൾ 
 

ആയുർവേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്നശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പില അറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ശാസ്ത്രീയനാമം Murraya koenigii മുറയാ കീനിഗീ എന്നാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 

5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക്ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും.

കറിവേപ്പിലയുടെ ചില പ്രധാന ഗുണങ്ങൾ അറിയാം...

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും.  ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. 

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍  ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി  മോരില്‍ കലക്കി  കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

മിക്ക ആളുകളുടെയും പ്രശ്‌നമാണ്  കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍  ശരീരത്തില്‍  ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി  ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്. 

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക്  ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം.  കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.  വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.

Related Topics

Share this story