സമശീതോഷ്ണമേഖലയിലെ കുറ്റിച്ചെടി : ചെമ്പരത്തി
Feb 24, 2022, 14:16 IST

സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി എന്ന ചെമ്പരുത്തി(Hibiscus).ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്‍ദ്ധന, ശരീര സൌന്ദര്യം, താരന്‍ഇല്ലാതാക്കുക, തലമുടി വളര്‍ച്ച, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്‍ കണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്‍ക്കുണ്ടാവുന്ന ഉഷ്ണരോഗത്തിനും രക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്‍ദ്ധിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെ വളര്‍ച്ചക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി.