വിത്തുത്സവം നാളെ
Updated: Mar 30, 2022, 21:38 IST

ആലപ്പുഴ: കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുത്സവം നാളെ (മാര്‍ച്ച് 31) രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിക്കും.

പരമ്പരാഗത കാര്‍ഷിക വിളകളുടെ വിത്ത് പ്രദര്‍ശനം, വിത്ത് കൈമാറ്റം, കാര്‍ഷിക വിപണനം, കാര്‍ഷിക സെമിനാര്‍ എന്നിവ നടത്തും. ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഓഫീസര്‍ ഡോ.എസ് യമുന, ജൈവ വൈവിധ്യ ബോര്‍ഡിലെ വിദഗ്ധരായ ഡോ. സി.കെ പീതാംബരന്‍, ഡോ. ഷാജു,
ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ സതീഷ്‌കുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ഡോ. ടി.എ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.