Times Kerala

 ശാസ്ത്രീയ പശുപരിപാലന പരിശീലനം ഒന്‍പത് മുതല്‍  

 
 പശു വളർത്തൽ പരിശീലനം
പാലക്കാട്: ജില്ലയില്‍ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര  പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പത് മുതല്‍  16 വരെ  പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ പരിശീലനം നടക്കും. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക്  12 നകം dd-dtc-pkd.dairy@kerala.gov.in ലോ 04922 226040,9496839675 ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ കൃഷി പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു

Related Topics

Share this story