പാവലിന് വേണം പ്രത്യേക പരിചരണം

കയ്പ്പു കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ് പാവയ്ക്ക. കയ്പ്പയ്ക്കയെന്നാണ് മലബാര്‍ ഭാഗത്ത് പാവയ്ക്കയുടെ പേര്. എന്നാല്‍ നിരവധി ഗുണങ്ങളുള്ള പാവയ്ക്ക് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും കഴിക്കണം.
കായീച്ച
പകല്‍ സമയത്ത് കാണുന്നു. പറന്നുവരുന്ന കീടമായതിനാല്‍ പെട്ടെന്ന് തന്നെ കൃഷിയിടത്തില്‍ വ്യാപിക്കും.

1. കായീച്ചക്കെണി/ഫെറമോണ്‍ കെണി 10 സെന്റിന് ഒന്നെന്ന തോതില്‍ നട്ട് ഒരു മാസത്തിനുള്ളില്‍ പന്തലിനു സമീപം കെട്ടിതൂക്കുന്നത് ആണീച്ചകളെ നശിപ്പിക്കാന്‍ സഹായിക്കും.
2. വെള്ളരിയുടെ കാമ്പ് , പൈനാപ്പിള്‍ തൊലി , മൈസൂര്‍പൂവന്‍പഴം ഏതെങ്കിലുമൊന്ന് തേങ്ങാ വെള്ളം/ശര്‍ക്കരവെള്ളം ചേര്‍ത്തടിച്ച് അല്‍പ്പം വിഷം ചേര്‍ത്ത് 34 ദ്വാരമിട്ട പ്ലാസ്റ്റ്ക് കുപ്പിയില്‍ ഒഴിച്ച് പന്തലിലും സമീപത്തും കെട്ടിതൂക്കിയാല്‍ കായീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കാം.
3. കൃഷി സ്ഥലത്തിനു ചുറ്റും/അതിരുകളില്‍ തുളസിച്ചെടി നട്ട് വളര്‍ത്തുക.
4.നീറ്/മിശറ് (കടിയന്‍ ഉറുമ്പ്) കയറ്റിവിടുന്നത് കായീച്ച, പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ സഹായിക്കും.
സി.എം.വി
കുക്കുമ്പര്‍ മൊസേക് വൈറസ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇളം പച്ചനിറത്തില്‍ ഇലകള്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന് മോസേക്ക് പോലെ കാണാം.
1. രോഗം ബാധിച്ച ചെടികള്‍ പറിച്ച് നശിപ്പിക്കുക.
2. രോഗവാഹകരായ വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയവയെ നശിപ്പിക്കുക.
3. ചൂടുവെള്ളത്തില്‍ വിത്ത് പരിചരണം നടത്തിയ ശേഷം മാത്രം വിത്ത് മുളപ്പിക്കുക.
ഇലപ്പുള്ളി രോഗം
ഇലയുടെ അടി ഭാഗത്ത് വെള്ളം വീണു നനഞ്ഞ പോലെ പാടുകള്‍ ഉണ്ടാകുന്നു. മുകള്‍ ഭാഗത്ത് മഞ്ഞ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു. ക്രമേണ ഇലകള്‍ കരിഞ്ഞ് ഉണങ്ങുന്നു.
1. രോഗം ബാധിച്ച ചെടികള്‍ പറിച്ചു നശിപ്പിക്കുക.
2. സ്യൂഡോമോണസ് 10ഗ്രാം/ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്്രേപ ചെയ്യുക.
3. നടുന്നതിനു മുമ്പ് തടത്തില്‍ െ്രെടക്കോഡര്‍മ, സമ്പുഷ്ട ജൈവവളം,വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തിളക്കുക.
4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.
5. നടുന്നതിനു മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. തടത്തില്‍ 12 ആരോഗ്യമുള്ള തൈകള്‍ മാത്രം.