Times Kerala

 ഉദ്ഘാടനത്തിനൊരുങ്ങി പാറക്കടവ് കൃഷിഭവൻ

 
 ഉദ്ഘാടനത്തിനൊരുങ്ങി പാറക്കടവ് കൃഷിഭവൻ
 

എറണാകുളം: പ്രളയത്തെ തുടർന്ന് പൂർണമായി ഉപയോ​ഗശൂന്യമായി മാറിയ പാറക്കടവ് കൃഷിഭവന് പുതുജീവൻ. നിർമാണം പൂർത്തിയാക്കിയ പുതിയ കൃഷിഭവൻ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കാർഷിക അടിസ്ഥാന പ്രദേശമായ പാറക്കടവിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലൊന്നാണ് കൃഷിഭവൻ. 2020 ആഗസ്റ്റിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.

രണ്ട് നിലകളിലായുള്ള പുതിയ കൃഷിഭവൻ ഓഫീസ് റൂം, സ്റ്റോർ റൂം, കോൺഫറൻസ് ഹാൾ, വികലാംഗർക്ക് കയറുന്നതിനുള്ള സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പരിമിത സൗകര്യങ്ങളിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. റോജി എം.ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

Related Topics

Share this story