Times Kerala

 പച്ചക്കറി കൃഷിയുമായി പള്ളിപ്പുറം പഞ്ചായത്ത്

 
 പച്ചക്കറി കൃഷിയുമായി പള്ളിപ്പുറം പഞ്ചായത്ത്
 

ആലപ്പുഴ: ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്ത് അങ്കണത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് വെണ്ടയും പച്ചമുളകുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 

പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ഒഴിവു സമയങ്ങള്‍ കൃഷിക്കായി ചിലവഴിക്കും. നടീല്‍ ഉദ്ഘാടനം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ് സുധീഷ് നിര്‍വഹിച്ചു. പദ്ധതി വിജയമായാല്‍ കൃഷിഭവന്‍റെ സഹായത്തോടെ  വിപണി കണ്ടെത്തുമെന്നും കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് കൃഷി വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

വൈസ് പ്രസിഡന്‍റ് ഷില്‍ജ സലിം, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ മോഹന്‍ ദാസ്, കെ.കെ ഷിജി, രമ വിശ്വനാഥ്, പഞ്ചായത്ത് സെക്രട്ടറി കെ. ജി ശ്രീദേവി, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story