Times Kerala

 പടവലം: കൃഷി രീതിയും പന്തലൊരുക്കലും

 
 പടവലം: കൃഷി രീതിയും പന്തലൊരുക്കലും
 


നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വർഗം സസ്യമാണ് പടവലം. തനിഭാരതീയനാണ് പടവലം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി രണ്ടുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും കാട്ടുപടവലമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രിക്കോ സാന്തെസ് ഡോയിക്ടയെന്നാണ്. ഹിന്ദിയിൽ പരവൽ, തമിഴിൽ പേപ്പൂടാൻ, സംസ്‌കൃതത്തിൽ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.
ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിവളർത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾകുലകളായും പെൺപ്പൂക്കൾ ഒറ്റയ്ക്കുമാണുണ്ടാവുക.

കൃഷിരീതി

സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ പടവലം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമിറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.

വിത്തുകൾ
കൂമുദി, മനുശ്രീ, ബേബി. ടി.എ.-19, എന്നിവയാണ് മികച്ച പടവലം ഇനങ്ങൾ നീളംകൂടിയ നാടൻ പടവലം നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.
തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

പന്തൽപ്രധാനം

പന്തലാണ് പടവലം കൃഷിയിൽ പ്രധാനം പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ പടവലംമൊത്തം കാ്യ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ പടവലപ്പന്തലിൽ നിറച്ചും കായപിടുത്തമുണ്ടാവൂ.

Related Topics

Share this story