Times Kerala

 പച്ചത്തേങ്ങ സംഭരണം: ക്വട്ടേഷൻ ക്ഷണിച്ചു

 
news
തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങൾ നിലവിൽ ഇല്ലാത്തതും സ്ഥിരം സംഭരണകേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിക്കാത്തതുമായ സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ മൂന്നു പഞ്ചായത്തുകളിൽ ഒന്ന് എന്നതോതിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിന്നും പച്ചത്തേങ്ങ സംഭരിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബന്ധപ്പെട്ട സംഭരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ കേരാഫെഡ് ഹെഡ് ഓഫീസിൽ നവംബർ 24നു രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 11.45 ക്വട്ടേഷൻ തുറക്കും. സീൽ വച്ച കവറിന് പുറത്ത് പച്ചത്തേങ്ങ സംഭരണം (മൊബൈൽ) 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ സ്വീകരിക്കാനും നിരസിക്കാനും ഉള്ള അധികാരം മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് കേരാഫെഡുമായി ബന്ധപ്പെടണം.

Related Topics

Share this story