Times Kerala

 ജൈവ കീടനാശിനികൾ: പുകയില കഷായം 

 
 ജൈവ കീടനാശിനികൾ: പുകയില കഷായം 
 

പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ എന്ന വസ്തു വളരെ വീര്യമുള്ള ഒരു ജൈവ വിഷമാണ്. പുകയിലച്ചെടിയുടെ ഇലയും തണ്ടും പുകയില കഷായം നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
എഫിഡുകൾ, പുഴുക്കൾ, ഇലപ്പേനുകൾ, ചിതൽ എന്നിവക്കെതിരെ ഈ മിശ്രിതം വളരെ ഫലപ്രദമാണ്.
7 ലിറ്റർ പുകയില കഷായം നിർമ്മിക്കുന്നതിനു 100 ഗ്രാം പുകയില, 24 ഗ്രാം ബാർ സോപ്പ്, 7 ലിറ്റർ വെള്ളം എന്നിവ
ആവശ്യമാണ്. 100 ഗ്രാം പുകയില 900 മില്ലി വെള്ളത്തിൽ 24 മണിക്കൂർ മുക്കി വെക്കുക. ഇത് ഞെക്കി
പിഴിഞ്ഞ് അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ 24 ഗ്രാം ബാർ സോപ്പ് സോപ്പ് ചുരണ്ടിയെടുത്ത് 100 മില്ലി വെള്ളത്തിൽ ലയിപ്പിക്കുക. സോപ്പു ലായനി പുകയില ലായനിയിലൊഴിച്ച് അതിവേഗം ഇളക്കുക. ഈ ഗാഢ ലായനി 6 ലിറ്റർ വെള്ളമൊഴിച്ചു നേർപ്പിക്കുക.
ഇങ്ങിനെ ലഭിക്കുന്ന 7 ലിറ്റർ പുകയില കഷായം ഉടനെ തന്നെ ഉപയോഗിക്കുക. പുകയില കഷായം തളിച്ച വിളകൾ മിനിമം 4 ദിവസം കഴിഞ്ഞ വിളവെടുക്കാവൂ.യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കയ്യാങ്കളി; വീട്ടമ്മ കൊല്ലപ്പെട്ടു 

മുംബൈ: യുവതി വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10ന് ഉണ്ടായ സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു.  ലീലാവതി ദേവി പ്രസാദ് എന്ന 48 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ   മകള്‍ പ്രീതി പ്രസാദ് ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത് പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു സ്റ്റാറ്റസ്.  പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

കൊല്ലപ്പെട്ട ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് 17കാരിയായ അയല്‍ക്കാരിക്കും ഇവരുടെ അമ്മയ്ക്കും സഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്.

Related Topics

Share this story