ജൈവ കീടനാശിനികൾ: ഇല സത്തുകൾ

അസുഖകരമായ മണമുണ്ടാക്കുന്നതു കൊണ്ട് ഇലകളും കുരുക്കളും പുളിപ്പിച്ചുണ്ടാക്കുന്ന സത്ത് നല്ല കീടനിയന്ത്രണ മാർഗ്ഗങ്ങളാണ്. ഇത്തരം സത്തുകൾ ചെടികളിൽ തെളിച്ചാൽ കീടങ്ങൾ അവയിൽ നിന്നും ഒഴിഞ്ഞു നിൽക്കും.
ഇതിനുള്ള പ്രധാന കാരണം പ്രാണികൾ ചെടികളുടെ സ്വാഭാവികമായ മണത്തിൽ
നിന്നാണ് ഭക്ഷ്യ യോഗ്യമായവയ തിരിച്ചറിയുന്നത്.

5 തരത്തിലുള്ള ഇലകളാണു സാധാരണയായി ഇത്തരം സത്തുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇവയുടെ
തെരഞ്ഞെടുപ്പ് താഴെ പറയും വിധമാണ്.
പാലു പോലെ കറയുള്ള ചെടികൾ:- അരളി, കള്ളിച്ചെടി, ആവണക്ക്, എരുക്ക്
കയ്പ്പുള്ളവ :- വേപ്പ്, കറ്റാർവാഴ, നിലവേപ്പ്, ചിറ്റമൃത്, തുമ്പ തുടങ്ങിയവ
കന്നുകാലികൾ സാധാരണ ഒഴിവാക്കുന്നത് ആടലോടകം, കപ്പ, കണിക്കൊന്ന
സുഗന്ധമുള്ളവ:- കരിനൊച്ചി, തുളസി,
രോഗ കീടബാധകൾ സാധാരണ് ബാധിക്കാത്തവ:- മുരിങ്ങ
മുകളിൽ പറഞ്ഞ ചെടികളുടെ ഇലകൾ വെവ്വേറെ തുല്യ അളവിൽ എടുത്ത് (1 കി.ഗ്രം
വീതം) നന്നായി പൊടിച്ചു ഒരു മൺപാത്രത്തിലിട്ട് 10 ലിറ്റർ വെള്ളംഒഴിക്കുക.
ഇതിലേക്ക് ഒരു ലിറ്റർ ഗോമൂത്രവും 100 ഗ്രാംകായവും ചേർക്കുക. പാത്രത്തിന്റെ വായ് നല്ല വണ്ണം തുണികൊണ്ട് മൂടി കെട്ടുക. വൈകുന്നേരങ്ങളിൽ ഇത് നന്നായി ഇളക്കി
വെക്കുക. ഒരാഴ്ച്ച കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം.
ഗോമൂത്രം രോഗബാധ തടയുകയും കായം പൂകൊഴിച്ചിൽ തടഞ്ഞ് വിളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.