Times Kerala

 ഒരു ചക്കകാലം കൂടി; ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

 
 ഒരു ചക്കകാലം കൂടി; ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
 

ചക്കപ്പ‍ഴം കൊണ്ടുള്ള വിഭവങ്ങള്‍ ഏറെയാണ്. ചക്ക കൊണ്ടുള്ള എന്ത് ഭക്ഷണമായാലും നമുക്കല്ലാം ഏറെ പ്രിയങ്കരവുമാണ്.അതുപോലെ തന്നെ ചക്കപ്പ‍ഴത്തിലടങ്ങിയിരിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി വിറ്റാമിനുകളാണ്.

ചക്കയിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഓക്സിജല്‍ ഫ്രീ റാഡിക്കലുകളില്‍ നിന്നു ശരീര കോശങ്ങളെ സംരക്ഷിക്കുന്നു. കോശത്തിലെ ഡിഎന്‍എയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.കോശത്തിലെ ഡിഎന്‍എയ്ക്ക് സംരക്ഷണം നല്‍കുകയും ശരീരത്തിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വന്‍കുടല്‍, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചക്കപ്പ‍ഴം ഏറെ ഗുണപ്രദമാണ്. വിറ്റാമിന്‍ സി യാണ് ഇതില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്.

പനി, അണുബാധ എന്നിവയില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുന്നതോടൊപ്പം വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ സഹായകമാവുകയും ചെയ്യുന്നു.മാത്രമല്ല ടെന്‍ഷന്‍ കുറയക്കുന്നതിനും രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ചക്കപ്പ‍ഴം ഏറെ ഫലപ്രദമാണ്.

ഹൃദയത്തിന് സംരക്ഷണം നല്‍കുന്നതിനും ചക്കപ്പ‍ഴം ഏറെ ഗുണപ്രദമാണ്.അതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി യാണ് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നത്.

Related Topics

Share this story