Times Kerala

 വളം വേണ്ട, പരിചരണം വേണ്ട, മണ്ണ് പോലും വേണ്ട; കൂൺ കൃഷി 

 
 വളം വേണ്ട, പരിചരണം വേണ്ട, മണ്ണ് പോലും വേണ്ട; കൂൺ കൃഷി 
 

വളരെയധികം പോഷകഗുണങ്ങളും വളം നൽകേണ്ടാത്തെ വളർച്ചാ പരിചരണങ്ങളാവശ്യമില്ലാത്ത മറ്റ് കാർഷിക പ്രവർത്തനങ്ങൾ എന്തിന് മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂൺ കൃഷി. വൈക്കോൽ,  അറക്കപ്പൊടിയെന്നിവയാണ് മാധ്യമമായി ഉപയോഗിക്കുന്നത്.1087 അളവിലുള്ള ചെറിയ മുറി സൗകര്യമുള്ളവർക്ക് വെളിച്ചം കടക്കാത്ത ചായ്ക്കായാലും മതി), കൂൺ വിളയിച്ചെടുക്കാനും ആഴ്ചയിൽ 10,000 രൂപവരെ വരുമാനം നേടാനും കൃഷിക്കാർക്ക് നൽകാൻ കഴിയുന്നു.

സാധാരണ കൂൺകൃഷിയിൽ വൈക്കോലാണ് മാധ്യമമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുകയല്ല കൂൺ വിത്തിന് മുളച്ചുപൊന്തി സ്വാഭാവികമായി വളരാനുള്ള പരിസ്ഥിതി ഒരുക്കികൊടുക്കുകയാണ് സംരഭകർ ചെയ്യുന്നത്. ഒരു തടത്തിന് മൂന്നുകിലോ വൈക്കോൽ വേണം. ഒരു തിരിക്ക് 20-25 രൂപയാണ് വില. ഒരു തടത്തിലേക്ക് 300ഗ്രാം വരുന്ന ഒരു പാക്കറ്റ് വിത്താണ് വേണ്ടത്. ഇതിന് ഒന്നിച്ചുവാങ്ങുമ്പോൾ 30-10 രൂപവരെ വരും. ഒരു കിലോ കൂൺ ഉത്പാദിപ്പിക്കാൻ ഏകദേശം 70രൂപയാണ് ചെലവ്. പാൽ കൂണായാലും ചിപ്പിക്കൂണായാലും കിലോക്ക് 300രൂപയ്ക്കാണ് വില്പന. ആയതിനാൽ കുറഞ്ഞത് 200 രൂപയോളം ഒരു കിലോ കൂണിൽനിന്ന് കിട്ടുന്നു. 1087 വലിപ്പം വരുന്ന മുറിയിൽ ഏകദേശം 60-70 തടം സ്ഥാപിക്കാം.

അതിൽനിന്ന് 40-50 ദിവസത്തിനുള്ളിൽത്തന്നെ ആദ്യവിളവെടുക്കാം. 60-70 ദിവസത്തിനിടയിൽ 3 തവണകൂടി വിളവെടുക്കാം. വീട്ടുനുള്ളിൽ മുറിയിലും ടെറസിന് മുകളിലും ഷെഡ്നെറ്റും ടാർപോളിനും ഉപയോഗിച്ച് മറച്ച ഷെഡുകളിൽ കൂൺ നന്നായി വളരും. പാൽക്കൂൺ, ചിപ്പിക്കൂൺ എന്നിങ്ങനെ രണ്ടുതരം കൂണുകൾ ഉത്പാദിപ്പിക്കാം. ഹ്യൂമിഡിറ്റി കൂടുതലുള്ള ജൂൺ-ഡിസംബർ കാലങ്ങളിൽ ചിപ്പിക്കൂൺ വളർത്താം. എന്നാൽ ജനുവരി മുതൽ മെയ് വരെയുള്ള വേനൽക്കാലത്ത് പാൽക്കൂണാണ് നല്ലത്.

കൃഷിരീതി

ടിവ്യൂകൾച്ചർ രീതിയിലാണ് കൂൺവിത്ത് പാകപ്പെടുത്തിയെടുക്കുന്നത്. പത്തനംതിട്ടി ജില്ലയിലെ തെളിയൂർ കാർഡ് കൃഷി വിജ്ഞാനകേന്ദ്രത്തിൽ
കൂൺവിത്ത് ഉത്പാദനത്തിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. മാത്രമല്ല കൃഷിയിലും പരിശീലനം നൽകിവരുന്നു. വൈക്കോൽ, ചകിരിച്ചോറ്, അറക്കപ്പൊടിയെന്നിവയാണ് കൂൺവിത്ത് വിളയിച്ചെടുക്കാനാവുന്ന മാധ്യമമായി ഉപയോഗിച്ചുവരുന്നത്. 12 മുതൽ 18 മണിക്കൂർവരെ ശുദ്ധമായ ജലത്തിൽ കുതിർത്തുവെച്ച മാധ്യമം ചെറിയ ഈർപ്പത്തിൽ 40 മിനിറ്റിൽ കുറയാതെ ആവിക്ക് വെച്ച് പുഴുങ്ങിയെടുക്കണം. ഇത് ഒരു പ്രതലത്തിൽ വിതറിയിട്ട് വെള്ളം വാർന്നശേഷമാണ് തടം തയ്യാറാക്കൽ. കണ്ടാൽ ഈർപ്പം തോന്നുകയും കൈകൊണ്ട് പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളംപോലും വരാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ബഡായി ഒരുക്കിയ മാധ്യമത്തിൽ വിത്തിടൽ.

Related Topics

Share this story