Times Kerala

 അറിഞ്ഞിരിക്കണം, മുരിങ്ങയിലയുടെ ഈ അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങള്‍.!

 
കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കാൻ പാടില്ല..!
 

നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

മുരിങ്ങയില നീര് തേനിനൊടൊപ്പം അരച്ച്‌ കഴിയ്ക്കുന്നത് തിമിര രോഗത്തിന് നല്ലതാണ്.

മുരിങ്ങയിലയോടൊപ്പം വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ അരച്ച്‌ കഴിയ്ക്കുന്നത് ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുരിങ്ങയില നീര് കൊണ്ട് കണ്ണ് കഴുകുന്നത് ചെങ്കണ്ണ് , കണ്ണിലെ കുരു തുടങ്ങിയ പ്രശ്‌നങ്ങളെ തടയും.

കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെയ് ചേര്‍ത്ത് മുരിങ്ങയില പാകം ചെയ്‌തെടുത്തത് കൊടുക്കാറുണ്ട്. പ്രസവശേഷം സ്ത്രീകള്‍ക്ക് മുരിങ്ങയിലയും പൂവും തോരന്‍ വെച്ച്‌ നല്‍കാറുണ്ട്. ഇത് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്. കഞ്ഞി വെള്ളത്തില്‍ മുരിങ്ങ വേവിച്ച്‌ കഴിയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ആശ്വാസം നല്‍കും.

കോലനാണെന്നു കരുതി മാറ്റിവയ്ക്കരുതേ; മുരിങ്ങാക്കോലിനുമുണ്ട് ഗുണങ്ങളേറെ...

ഇല, പൂവ്, കായ തുടങ്ങിയവ ഭക്ഷണത്തിനായി ദാനം ചെയ്യുന്ന മരമാണ് മുരിങ്ങമരം. എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് വളരാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയുണ്ടായിട്ടുണ്ട്. മുരിങ്ങയിലയും, പൂവും,കായുമെല്ലാം രുചിയും അതിലുപരി നല്ല ആരോഗ്യവും പകര്‍ന്നു നല്‍കുന്നതുകൊണ്ടു തന്നെ മരം വെച്ചു പിടിപ്പിക്കുന്നതില്‍ നിന്നും ഒരു തവണ പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിച്ച്‌ വിജയിച്ചവരാണ് ഏറെയും.

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍. മുരിങ്ങാക്കോലിന്റെ രുചിയുടെ വശം അറിയാവുന്ന നമ്മള്‍ നിര്‍ബന്ധമായും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിഞ്ഞിരിക്കണം..
മുരിങ്ങാക്കോലില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെയെല്ലാം അകറ്റി നിര്‍ത്താനും മുരിങ്ങാക്കോലിന് പ്രത്യേക കഴിവുണ്ട്. മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഉണ്ട്. ഇവ തൊണ്ടയിലും ചര്‍മത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു.

കാല്‍സ്യം, ഇരുമ്ബ്, മറ്റു ജീവകങ്ങള്‍ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. മുരിങ്ങാക്കോല്‍ ജ്യൂസ് അടിച്ച്‌ ദിവസവും കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കും. പാലിലും ജ്യൂസ് അടിച്ച്‌ കഴിക്കാം. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിനും മുരിങ്ങാക്കോല്‍ വമ്ബനാണ്.

മുരിങ്ങക്കോല്‍ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്‌നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബി കോംപ്ലക്‌സ് ജീവകങ്ങളായ നിയാക്‌സിന്‍, റൈബോഫ്‌ലേവിന്‍, ഫോളിക് ആസിഡ്, പിരിഡോക്‌സിന്‍ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകള്‍ ഇവയെ വിഘടിപ്പിച്ച്‌ ലഘു രൂപത്തില്‍ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങള്‍ നിയന്ത്രിക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങാക്കായിലടങ്ങിയ വിറ്റമിനുകള്‍ സഹായിക്കുന്നു. മുരിങ്ങയിലയുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പരിക്കോ അണുബാധയോ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു.

ഗര്‍ഭകാലത്ത് മുരിങ്ങക്കായ കഴിക്കുന്നത് പ്രസവത്തെ എളുപ്പമാക്കും. മാത്രമല്ല, പ്രസവസമയത്തും ശേഷവുമുള്ള സങ്കീര്‍ണതകളെയും ലഘൂകരിക്കും. പ്രസവസമയത്തുള്ള പാലുത്പ്പാദനത്തിനും ഇവ സഹായിക്കുന്നു. ഗര്‍ഭിണികള്‍ മുരിങ്ങാക്കോല്‍ വെറുതെ ഉപ്പിട്ട് പുഴുങ്ങിയെടുത്ത്, ആ വെള്ളമൂറ്റിക്കളഞ്ഞതിന് ശേഷം നെയ്യ് ചേര്‍ത്ത് കഴിക്കാം.

ശ്വാസകോശ സംബന്ധമായ രോഗങ്ങളായ ആസ്മ, ശ്വാസകോശത്തില്‍ വീക്കം, ചുമ ഇവ തടയാന്‍ മുരിങ്ങക്കായുടെ പതിവായ ഉപയോഗം ഫലപ്രദമാണ്. മുരിങ്ങക്കായയ്ക്ക് ആന്റി അലര്‍ജിക്ക് ഗുണങ്ങള്‍ ഉണ്ട്. ആസ്മ തടയാന്‍ മാത്രമല്ല ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങക്കായ സഹായിക്കുന്നു

കൂടാതെ അര്‍ബുദം തടയാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും വൃക്കയുടെയും തലച്ചോറിന്റെയും ആരോഗ്യത്തിലും മുരിങ്ങാക്കോലിനും മുരിങ്ങയിലയ്ക്കും റോളുകളുണ്ട്

Related Topics

Share this story