മാവില മാറ്റും നിങ്ങളുടെ പ്രമേഹം, എങ്ങനെ?

പ്രമേഹ രോഗം കൂടിവരുന്ന ഈ കാലത്ത് പരിഹാരത്തിനായി നിങ്ങള്‍ ചുറ്റുമൊന്ന് കണ്ണോടിച്ചുനോക്കൂ. നമ്മുടെ വീട്ടുവളപ്പില്‍ തന്നെയുണ്ട് നല്ലൊരു പരിഹാരം. മാവിലയാണ് നിങ്ങളെ ഇതിനു സഹായിക്കാന്‍ പോകുന്നത്. മാവിലയില്‍ ധാരാളം മിനറല്‍സും, വിറ്റാമിനുകളും, എന്‍സൈമ്സും,ആന്റിഓക്സിഡന്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാവില പല ആരോഗ്യ പ്രശ്്നങ്ങള്‍ക്കുമുളള ഒറ്റമൂലിയാണ്. ജലദോഷം , ആസ്തമ , പനി , ഉറക്കമില്ലായ്മ , അതിസാരം , വെരിക്കോസ് വെയിന്‍ , ശ്വാസനാള രോഗം, ഞരമ്പുകള്‍ ബലമുളളതാക്കാന്‍ എന്നിവയ്ക്ക് ഉത്തമ മരുന്നാണ് മാവില.

1. ഒരു പാത്രത്തില്‍ പത്തോ പതിനഞ്ചോ മാവില എടുത്ത്് നന്നായി തിളപ്പിക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വച്ചിട്ട് രാവിലെ വെറും വയറ്റില്‍ ഈ വെളളം കഴിക്കുക. രണ്ടോ മൂന്നോ മാസം ഇത് ചെയ്യേണ്ടതാണ്.
2. മറ്റ് പല വിധത്തിലും മാവില ഉപോഗിക്കാവുന്നതാണ്. മാവില ഉണക്കിപൊടിച്ച് ഈ പൊടി അര ടീ സ്പൂണ്‍ വീതം ദിവസം രണ്ടുതവണ കഴിക്കേണ്ടതാണ്. പ്രമേഹത്തിന് ശമനം ലഭിക്കും.