Times Kerala

 രുചിക്ക് മാത്രമല്ല മുടി കൊഴിച്ചിലിന്‌ വരെ പരിഹാരം, കറിവേപ്പില കൃഷി എങ്ങനെ എന്ന് നോക്കാം...

 
 രുചിക്ക് മാത്രമല്ല മുടി കൊഴിച്ചിലിന്‌ വരെ പരിഹാരം, കറിവേപ്പില കൃഷി എങ്ങനെ എന്ന് നോക്കാം...
 

കറിവേപ്പിലയുടെ ജന്മദേശം ഇന്ത്യയാണ്. നമ്മൾ വ്യാപകമായി വളർത്തുതും എല്ലാ ഭക്ഷണസാധനങ്ങഗിലും ഉപയോഗിക്കുതുമായതിനാൽത്തന്നെ ഭാരതമൊട്ടുക്കും നട്ടുവളർത്തിവരുന്നു. ഭക്ഷണ വസ്തുക്കളുടെ സ്വാദ് വർധിപ്പിക്കുതോടൊപ്പം തന്നെ അതിന് നല്ല നറുമണം പ്രധാനം ചെയ്യാനും ദഹനശേഷി വർധിപ്പിക്കാനും കറിവേപ്പിന് കഴിയുന്നു. പ്ലാനറ്റേ സാമ്രാജ്യത്ിലെ മാഗ്‌നോലിയേപൈറ്റ വിഭാഗത്തിൽപ്പെ' മുറൈയ ജനുസിൽപ്പെട്ട എം.കോയെനിഗി വർഗക്കാരനാണ് കറിവേപ്പില. മുറൈയകോയെനിഗി എാണ് ശാസ്ത്രനാമം. കുറ്റിച്ചെടിയായാണ് കറിവേപ്പില വളർന്നുകാണുത്. ഇതിന്റെ ഏറ്റവും വലിപ്പം കൂടിയ ചെടികൾപോലും 15 മീറ്ററിനപ്പുറത്തേക്ക് ഉയർന്നു വളരാറില്ല. സമുദ്രനിരപ്പിൽ നി് 1000 മിറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ വരെ നന്നായി വളരുന്നു. മിതമായ സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സഥലങ്ങളിൽ ധാരാളമായി വളരുന്നു. കറുപ്പു നിറത്തിലാണ് ഇതിന്റെ കാണ്ഡങ്ങൾ സാധാരണ കറുപ്പു നിറത്തിലാണ് കാണുന്നതെങ്കിലും ചിലതിൽ ചാരനിറത്തിലുള്ള പുള്ളികളുമുണ്ടാകാം്. കാണ്ഡത്തിൽനിന്നു വിരിയുന്ന ഞെട്ടിിൽ ഇലകൾ സമാന്തര രിതിയിൽ നിരനിരയായി കാണപ്പെടുന്നു. വെളുത്തചെറിയ പൂക്കളും പച്ചനിറത്തിൽ വന്ന് കറുപ്പുനിറമായി മാറുന്ന കായകളുമുണ്ടാകും. പരാഗണം വഴിയാണ് കായകളുണ്ടാകുന്നതെങ്കിലും പ്ര്ധാനമായും പ്രത്യുത്പാദനം നടക്കുന്നത് വേരുകൾപൊട്ടിമുളച്ചുണ്ടാകുന്ന തൈകൾ മുഖേനെയാണ്.

കൃഷിരീതി

നല്ല തരത്തിലുള്ള തൈകളായിരിക്കണം, നടാൻ തിരഞ്ഞെടുക്കേണ്ട വേരുപോകുന്നിടത്തുനിന്ന് നേരിട്ട് പറിച്ചെടുക്കുന്ന തൈകൾ ഉപയോഗിക്കാം വീടുകളിൽ ഒന്നോ രണ്ടോ തൈകൾ് വെക്കുന്നവർ നഴ്‌സറികളിൽ നിന്ന് കരുത്തുള്ള തൈകൾ തിരഞ്ഞെടുത്താൽ മതി. നടാൻ സ്ഥലമില്ലാത്ത നഗരവാസികൾക്ക് വലിയ ചട്ടിയിലും ചെടിവളർത്താം. വിത്ത്മുളച്ചുണ്ടാകുന്നതൈകളും വേരിൽനിന്നുപൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളർത്തുന്നതെങ്കിൽ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

ചെടിനടാൻ കുഴിയെടുക്കുമ്പോൾ നല്ല നീർവാരച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ളകുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയിൽ കാലിവളം, മണൽ, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിൻപിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേർത്തതിനുശേഷം അതിൽ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്. വേനൽക്കാലത്താണ് നടുന്നതെങ്കിൽ ഒന്നരാടൻ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമായിരിക്കണം തൈ നടാൻ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടിവളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കൽ മുരടിൽനിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേർത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോൾ കൊമ്പ് കോതിക്കൊടുക്കണം. എന്നാൽ കൂടുതൽ ചില്ലകൾ ഇടതൂർന്ന് വലുതായിവരും.

മുടികൊഴിച്ചിലിനു നല്ലൊരു പരിഹാരം

മുടികൊഴിച്ചലിനെ പറ്റി ആകുലപ്പെടാത്തവരായി ആരും കാണില്ല. പുരുഷന്മാര്‍ക്ക് കഷണ്ടി ഭയമാണെങ്കിൽ സ്ത്രീകളുടെ പ്രശ്നം മുടികൊഴിച്ചിലാണ്. മുടി സംരക്ഷണത്തിന് കറിവേപ്പില ഉത്തമ പരിഹാരമാണെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തൽ.

മുടിയുടെ ആരോഗ്യത്തിന് വില്ലനാകുന്ന താരനെ പ്രതിരോധിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും. കറിവേപ്പിലയിലങ്ങിയിരിക്കുന്ന അമിനോ ആസിഡ്, ആന്റിഓക്‌സിഡന്റ്‌സ്, ബീറ്റ-കരോട്ടീന്‍, എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കും.അകാല നരയ്ക്ക് തടയിടുന്നതിനും കറിവേപ്പിലയ്ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. കറിവേപ്പിലയുടെ ഉപയോഗം ഹീമോഗ്ലോബിൻ്റെ അളവ് ക്രമീകരിക്കുമെന്നും കറിവേപ്പില സ്ഥിരമായി ഉപയോഗിക്കുന്നതു മൂലമാണ് ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ മുടി ഇത്ര നീളമുള്ളതും കരുത്തുള്ളതുമാവാന്‍ കാരണമെന്നാണ് വിദഗ്ദരുടെ പക്ഷം.

Related Topics

Share this story