വരൂ കൃഷിയെ അടുത്തറിയാം; ഇവിടെയുണ്ട് ജൈവ പച്ചക്കറികൾ

കണ്ണൂർ: നല്ല മധുരമുള്ള തണ്ണിമത്തൻ, കീടനാശിനി തളിക്കാത്ത പച്ചക്കറികൾ.. വരൂ ഇതിലേ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' എക്‌സിബിഷനിലെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സ്റ്റാളിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ മുതൽ നെല്ല് കുത്തിയെടുക്കുന്ന യന്ത്രം വരെ അണിനിരന്നിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതിയുടെ കൃഷിജാലകം പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ക

ർഷക സേവന കേന്ദ്രം വിഷരഹിതമായ ജൈവ പച്ചക്കറികൾ കൊണ്ട് സുലഭമാണ്. പച്ചമുളക്, മത്തൻ, മുള്ളങ്കി, പടവലം എന്നുതുടങ്ങി സസ്യങ്ങളൾക്കുള്ള സൂക്ഷ്മ മൂലകവും ഇവിടെ ലഭ്യമാണ്. കർഷകർക്ക് പ്രചോദനമേകാനും അവരുടെ ഉൽപ്പന്നങ്ങളെ വിപണിയിലെത്തിക്കാനുമായാണ് ഈയൊരു സേവന കേന്ദ്രം ജനങ്ങൾക്കായി തുറന്നത്. c
വിത്തു മുതൽ വിപണി വരെ
നെല്ല് കുത്തി അരിയാക്കുന്ന മിനി റൈസ് മിൽ, കൊപ്ര ആട്ടി വെളിച്ചെണ്ണ നിർമ്മിക്കുന്ന ഓയിൽ എക്സ്ട്രാക്റ്റ് എന്നിവ പരിചയപ്പെടുത്തുകയാണ് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ഇതിലൂടെ. കൃഷി ചെയ്ത നെല്ല് മാർക്കറ്റ് വിലയ്ക്കെടുത്ത് അരിയാക്കി മാറ്റിയാണ് വിപണിയിലിറക്കുന്നത്. ഒരു മണിക്കൂറിൽ 120 മുതൽ 150 കിലോ വരെയുള്ള നെല്ല് മിനി റൈസ് മിൽ എന്ന യന്ത്രത്തിൽ ഉൾക്കെള്ളും. കൃഷി വകുപ്പിന്റെ സ്റ്റാളിൽ ഇതിൽ നിന്നും ഉൽപ്പാദിപ്പിച്ച അരി വാങ്ങാൻ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
സ്റ്റാളിൽ നിന്നും പായസവും നുണയാം
ഭൗമ സൂചിക പദവി ലഭിച്ച കൈപ്പാട് അരിയുടെ പായസം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൃഷിവകുപ്പിന്റെ സ്റ്റാളിൽ ശ്രദ്ധേയമാവുകയണ്. കൈപ്പാട് ഏജൻസിയുടെയും പീലിക്കോട് ഗവേഷണ കേന്ദ്രത്തിന്റെയും സാങ്കേതിക സഹായത്തോടെ ഒരുക്കിയ സ്റ്റാളാണ് കൈപ്പാട് അരിയുടെ വിവിധ ഉൽപ്പന്നങ്ങളെ ആളുകൾക്കായി പരിചയപ്പെടുത്തുന്നത്. കൈപ്പാട് അരിയുടെ പായസത്തിന് വേണ്ടി ആളുകൾ ഏറെ എത്തുന്നുണ്ടിവിടെ. ഏഴോം ഒന്ന്, ഏഴോം രണ്ട് തുടങ്ങി പലയിനം അരി ഇവിടെ ലഭ്യമാണ്