Times Kerala

 മാങ്ങ വിത്ത് ശേഖരണത്തില്‍ മാതൃകയായി കുട്ടമത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

 
 മാങ്ങ വിത്ത് ശേഖരണത്തില്‍ മാതൃകയായി കുട്ടമത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
 മാമ്പഴം തിന്നുന്നതിനെക്കാള്‍ ഹരമാണ് കുട്ടമത്തെ കുട്ടികള്‍ക്ക് മാങ്ങ വിത്ത് ശേഖരണം. പിലിക്കോട്ടെ ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാങ്ങ വിത്ത് ശേഖരണ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയാണ് കുട്ടമത്ത് ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. 5000 വിത്തുകള്‍ ഇതിനകം ശേഖരിച്ചു കഴിഞ്ഞു. രണ്ട് ലക്ഷം മാമ്പഴവിത്ത് ശേഖരിക്കാനുള്ള ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യത്തിന് ചിറക് നല്‍കുകയാണ് ഇവര്‍. വിത്തുകള്‍ ശേഖരിക്കാന്‍ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ കെ.ജയചന്ദന്‍, പരിസ്ഥിതി ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍ എം മോഹനന്‍, കെ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ശേഖരിച്ച വിത്തുകള്‍ വിദ്യാര്‍ഥികളായ റിജുല്‍ റിജോ, റിജില റിജോ, ടി കൃഷ്ണേന്ദു, എന്നിവരില്‍ നിന്നും ഉത്തരമേഖല കാര്‍ഷിക കേന്ദ്രം ഫാം സൂപ്രണ്ട് പി. വി സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രമീള, വാര്‍ഡ് മെമ്പര്‍ രാജേന്ദ്രന്‍ പയ്യാടക്കത്ത്, പി ടി എ പ്രസിഡന്റ് എം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Topics

Share this story