കുറുന്തോട്ടിയെ നിസ്സാരക്കാരനല്ല.! ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്ബിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയ ധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാല്‍ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാന്‍,കേരളത്തില്‍ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് ആനക്കുറുന്തോട്ടി.

വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുന്നത് ഫലപ്രദമാണ. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാര്‍പ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്ബ് എന്നിവയിലും കുറുന്തോട്ടി ചേര്‍ക്കുന്നു.
വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്ബിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയ ധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാല്‍ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാന്‍. വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി.
ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്.
വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
മൈഗ്രേന്‍ മാറാനും സഹായിക്കുന്ന മരുന്നാണിത്.
അനാള്‍ജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു.
സ്ത്രീകളിലെ പ്രധാന പ്രശ്നമായ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് തടയുന്നു
പ്രസവം സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാനും സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്.
ഓര്‍മ്മക്കുറവ്പരിഹരിക്കാനും ഉത്തമമാണ്.
കുറുന്തോട്ടി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാം.
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഇത് താളിയായി ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പും കട്ടിയും കൂട്ടുന്നു.
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ കഴിയുന്ന ഒരു മരുന്നു കൂടിയാണിത്.
തൊടിയില്‍ കിടക്കുന്ന ഈ ചെറു ചെടിയെ ഇനിശ്രദ്ധിക്കാതെ പോകരുത്. കാരണം ഇത്രയേറെ ഗുണങ്ങള്‍ ഈ കുഞ്ഞന്‍ ചെടിക്കുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോകും വിധമാണ് ഇതിന്റെ ഗുണങ്ങള്‍.