പനി, നീര്, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് മരുന്നാണ് കുന്നിക്കുരു.!

ഒരു കാലത്ത് നമ്മുടെ മുറ്റത്തും, വേലിയിലും ധാരാളം പടര്‍ന്നു കയറിയിരുന്ന ഒരു കാട്ടുവള്ളിയാണ് കുന്നി. ഇന്ന് കുന്നി ചെടിയും വംശനാശം നേരിടുന്ന സസ്യങ്ങളുടെ കൂട്ടത്തില്‍പെട്ടിരിക്കുന്നു.
ഉയരത്തില്‍ പടര്‍ന്നു വളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകള്‍ നേര്‍ത്തതും, ബലമുള്ളവയുമാണ്. കുന്നി കുരുവില്‍ ' അബ്രിന്‍' എന്ന വിഷാംശം ഉണ്ട്. ഇലകള്‍ക്കും, വേരിനും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ച് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്നു തരമുണ്ട്.
വേരിനും, ഇലക്കും മധുര രസമുള്ള കുന്നി കുരുവിന്റെ ഉപയോഗങ്ങള്‍ ഇവയാണ്...

പനി, നീര്, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് മരുന്നാണ് കുന്നി. കുന്നിക്കുരു പശുവിന്‍പാലില്‍ വേവിച്ചാല്‍ ഇവയുടെ വിഷാംശം നഷ്ടപ്പെട്ടു ശുദ്ധമാകും. കുന്നി കുരു അരച്ച് വാതം ഉള്ളിടത്ത് പുരട്ടിയാല്‍ നീരിന് ശമനം കിട്ടുമെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്നു. കുന്നി ഇലയും, പഞ്ചസാരയും ചേര്‍ത്ത് വായിലിട്ട് ചവച്ച് ഇറക്കിയാല്‍ ചുമ ശമിക്കും. പഴുതാര വിഷത്തിന് കുന്നി ഇല അരച്ച് ആ ഭാഗത്ത് പുരട്ടിയാല്‍ നീര് ശമിക്കും.