Times Kerala

 ഔഷധഗുണങ്ങളേറെയാണ് "ബ്രെയിന്‍ ഫുഡ് " എന്ന കുടകന്‍ ഇലക്ക്.!

 
 ഔഷധഗുണങ്ങളേറെയാണ് "ബ്രെയിന്‍ ഫുഡ് " എന്ന കുടകന്‍ ഇലക്ക്.!
 

പാടത്തും, പറമ്ബിലും വള്ളിയായി കാണുന്ന ചെറിയ ഇലകളോട് കൂടിയ ഔഷധസസ്യമാണ് കുടകന്‍. മുത്തിള്‍, കോടവന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന കുടകന്‍ ഇല ധാരാളം ഔഷധഗുണങ്ങളാല്‍ സമ്ബുഷ്ടമാണ്.


കുടകന്‍ ഇലയുടെ ഔഷധഗുണങ്ങള്‍ അറിയാമോ?

മസ്തിഷ്ക സെല്ലുകള്‍ക്ക് നവ ജീവന്‍ പകരുന്ന ഈ ഔഷധം ആരോഗ്യപ്രദവും, യുവത്വം നിലനിര്‍ത്തുന്നതിന് പരമ്ബരാഗതമായി ആയുര്‍വേദ വിധി പ്രകാരം ഉപയോഗിച്ചു പോരുന്നു. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉണ്ടാകുന്ന ടോണ്‍സിലിന് ഇതിന്റെ ഒറ്റ സംഖ്യ വരുന്ന (15, 21...... Etc....ഇലകളും,) അല്പം പച്ചമഞ്ഞളും, ഒരു കഷണം വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ വെറും വയറ്റില്‍ രാവിലെ സേവിക്കുന്നതും, കഴുത്തില്‍ പുരട്ടുന്നതും വളരെ ഉത്തമമാണ്.

ഇതിന്റെ ഇല പച്ചക്ക് കഴിക്കുന്നതോ, തിളപ്പിച്ചാറി വെള്ളം കുടിക്കുന്നതോ വഴി തലയിലെ കോശങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ക്ക് ഓര്‍മ്മ ശക്തിയും, ബുദ്ധിയും വര്‍ധിപ്പിക്കുന്നതിന് ഇത് കഴിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്ര സംബന്ധമായ യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല്, മൂത്രം ചൂടില്‍ എന്നീ രോഗങ്ങള്‍ക്ക് ഇത് വളരെ ഫലപ്രദമാണ്.

ലിവറിലെ ടോക്സിനുകള്‍ നീക്കുന്നതിനും, കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് സമൂലം കഷായം വെച്ച്‌ ഉപയോഗിക്കുന്നത് നല്ലതാണ് . ആയുര്‍വേദ വിധിപ്രകാരം ആമവാതത്തിനും,സന്ധികളിലെ നീ രുകള്‍ കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന്റെ ഔഷധഗുണങ്ങള്‍ തിരിച്ചറിഞ്ഞ നിരവധി ആളുകള്‍ ഇന്ന് ഇതിന്റെ ഇല കറിയായും, തിളപ്പിച്ച്‌ വെള്ളം കുടിക്കാനും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ "ബ്രെയിന്‍ ഫുഡ് "എന്ന് അറിയപ്പെടുന്നു.

Related Topics

Share this story