Times Kerala

 90 ഹെക്ടറിൽ പൊക്കാളി കൃഷിയുമായി കളമശേരി കാർഷിക ബ്ലോക്ക്‌

 
 90 ഹെക്ടറിൽ പൊക്കാളി കൃഷിയുമായി കളമശേരി കാർഷിക ബ്ലോക്ക്‌
എറണാകുളം: ജില്ലയുടെ തനത് നെല്ലിനമായ പൊക്കാളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു കളമശേരി കാർഷിക ബ്ലോക്ക്‌. കടമക്കുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 90 ഹെക്ടർ പ്രദേശത്താണ് ഇത്തവണ പൊക്കാളി കൃഷി ചെയ്യുന്നത്. ജില്ലയിലെ പ്രധാന പൊക്കാളി കൃഷി പ്രദേശമായ കടമക്കുടിയിൽ 85 ഹെക്ടറിലും എളങ്കുന്നപ്പുഴയിൽ 5 ഹെക്ടറിലും ഇത്തവണ പൊക്കാളി കൃഷി ചെയ്യും.
ഒക്ടോബറിലാണ് പൊക്കാളി കൃഷി വിളവെടുക്കുന്നത്. ഒരു നെല്ല് ഒരു മീൻ രീതിയിൽ കൃഷി നടത്തിയിരുന്ന പാടങ്ങളിൽ കൃഷി ലാഭകരമല്ലാത്തതിനാൽ നെൽകൃഷി ചെയ്യാതിരുന്ന അവസ്ഥയിൽ നിന്ന് നിരന്തരമായ ശ്രമഫലമായി കൂടുതൽ പേരെ പൊക്കാളി കൃഷിയിലേക്ക് മടക്കികൊണ്ട് വരാൻ കൃഷി വകുപ്പിന് സാധിച്ചിട്ടുണ്ട്. കൃഷിയോടൊപ്പം ടൂറിസം പ്രവർത്തനങ്ങളും ഈ പ്രദേശങ്ങളിൽ നടപ്പാക്കി വരുന്നു.
കൃഷിക്ക് ആവശ്യമായ വിത്തും വളവുമുൾപ്പടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്ക് വിതരണം ചെയ്തിരുന്നു. സബ്‌സിഡി ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കി കർഷകർക്ക് ലാഭാകരമായ രീതിയിൽ കൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പിന്റെ ശ്രമം.

Related Topics

Share this story