Times Kerala

 നാരകമല്ലിത്, ബബ്ലൂസ് നാരകം.!!

 
 നാരകമല്ലിത്, ബബ്ലൂസ് നാരകം.!!
 

നമ്മുടെ നാട്ടില്‍ നന്നായി വളര്‍ന്ന് കായ്ഫലങ്ങള്‍ നല്‍കുന്ന ഒന്നാണ് ബബ്ലൂസ് നാരകം. പണ്ട് വീട്ടുമുറ്റങ്ങളിലും വളപ്പുകളിലും നട്ടുപിടിച്ചിരുതാണ് ഈ വൃക്ഷം.

പക്ഷേ പിന്നീട് ഇതന്യമായിമാറിയിരുന്നു. ഇപ്പോള്‍ ഇത് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ, അല്ലി നാരങ്ങ, കമ്ബിളി നാരകം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മരമായി വളരുന്നതിനാല്‍ മുറ്റത്ത് തണലിനായും ഇത് വളര്‍ത്താവുന്നതാണ്. കായ്കള്‍ ഉണ്ടായി ആറു മാസത്തിനകമാണ് ബബ്ലൂസ് നാരകത്തിന്‍റെ വിളവെടുപ്പ് നടത്തുന്നത്.

മേയ്, ജൂണ്‍ മാസങ്ങളില്‍ പൂക്കളായി മാറുന്ന ഇവ വൈകാതെ കായ്ക്കും. നവംബര്‍, ഡിസംബറിലാണ് വിളവെടുപ്പ് നടത്തുക. വിത്തുകള്‍ മുളപ്പിച്ചും എയര്‍ ലെയറിങ്, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് രീതിയിലും തൈകള്‍ ഉല്‍പാദിപ്പിച്ച്‌ നടാവുന്നതാണ്. ബഡ് ചെയ്ത തൈകള്‍ അധികം ഉയരംവെക്കാതെ തന്നെ ഫലം തരും. ഇടക്ക് കോതി വിട്ടാല്‍ പുതിയ ശിഖരങ്ങള്‍ വളര്‍ന്ന് പഴങ്ങള്‍ ധാരാളമുണ്ടാകാനും തുടങ്ങും. ജൈവവളങ്ങള്‍ ഇടക്ക് നല്‍കിയാല്‍ വിളവ് വര്‍ധിപ്പിക്കാനാകും.

നാരകത്തിന്റെ കുടുംബത്തിലെ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഉള്ളിലെ കാമ്ബിനുമേലെയായി പുറം ആവരണവും ഇവയ്ക്കുണ്ട്. സ്‌പോഞ്ച് പോലെയുള്ള തോടിന്റെ ഉള്‍ഭാഗമാണ് ഇവയുടെ പ്രേത്യേകത. വായുവില്‍ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും, മുകുളനം വഴിയും ഇവയുടെ പുതിയ തൈകള്‍ ഉത്പാദിപ്പിക്കാവുന്നതാണ്.വലിയ പരിചരണമില്ലാതെ വര്‍ഷംതോറും ഫലം ലഭിക്കുമെന്നതും ഇവയുടെ സവിശേഷതയാണ്. വേനല്‍ക്കാലങ്ങളില്‍ ആവശ്യത്തിന് നനക്കണമെന്ന് മാത്രം. അല്ലെങ്കില്‍ ശിഖരങ്ങള്‍ക്ക് ഉണക്കം ബാധിക്കാന്‍ സാധ്യതയുണ്ട്. പല രീതിയില്‍ ഉല്‍പാദിപ്പിച്ച തൈകള്‍ നഴ്സറികളില്‍ ലഭ്യമാണ്.

Related Topics

Share this story