Times Kerala

 കൃഷി ഭവനുകളില്‍ ഇന്‍റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

 
Internship
 

ആലപ്പുഴ: ജില്ലയിലെ കൃഷി ഭവനുകളില്‍ 180 ദിവസത്തെ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍),  അഗ്രിക്കള്‍ച്ചര്‍ ‍ഡിപ്ലോമ, ഓര്‍ഗാനിക് ഫാമിംഗ് ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  

www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 18 മുതല്‍ 41 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24. ഫോണ്‍: 0477-2251403, ഇ- മെയില്‍: ddaealappuzha@gmail.com

Related Topics

Share this story