വീട്ടില്‍ പയര്‍ എങ്ങനെ കൃഷിചെയ്യാം ?

വീട്ടില്‍ എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍.
എങ്ങനെയെന്ന് നോക്കാം...
അടുക്കളത്തോട്ടത്തില്‍ ചാക്ക്, ചട്ടി, ഗ്രോബാഗ് എന്നിവയിലോ തറയിലോ വിത്ത് പാകാം. മണ്ണിളക്കി ഒരുക്കി 25 സെ.മീ. അകലത്തില്‍ കമ്പു കൊണ്ട് ചെറിയ കുഴിയുണ്ടാക്കി വിത്ത് പാകി മീതെ നേരിയ കനത്തില്‍ മണ്ണിട്ട് മൂടണം..വിത്തുകള്‍ നടുന്നതിനു ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്താല്‍ വേഗം മുള പൊട്ടും.ഗ്രോബാഗില്‍ രണ്ടുവിത്ത് വീതം പാകിയാല്‍ മതി. വള്ളിപ്പയറാണ് നട്ടതെങ്കില്‍ പടരാന്‍ സൗകര്യം ചെയ്യണം.

പടരാന്‍ തുടങ്ങുന്ന പയറിനു മുട്ടമിശ്രിതം, ചാണകം, കോഴിവളം, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ നല്ലതാണ്..വള്ളി വർഗ്ഗങ്ങളിലെ വിളവ് ചെടികളുടെ എണ്ണമല്ല , പടർത്തുന്ന രീതി അനുസരിച്ചാണ്. ശാഖകളിൽ ആണ് എളുപ്പത്തിലും ധാരാളമായും കായ്ക്കുന്നത്.കീടബാധ ഒഴിവാക്കാൻ മുൻകരുതൽ ആവശ്യമാണ്. വേപ്പിൻ കുരുസത്ത്,വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികൾ, കാന്താരി വെളുത്തുള്ളി മിശ്രിതം എന്നിവ മാറി മാറി ഉപയോഗിക്കാവുന്നതാണ്
രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.