Times Kerala

 അടുക്കളത്തോട്ടത്തില്‍ പുതിന വളർത്തിയാലോ.?

 
 പുതിന
 കറിക്കൂട്ടുകളുടെ അവിഭാജ്യഘടകമാണ് പുതിന. കുറച്ച്‌ ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ പുതിന നമ്മുടെ അടുക്കളത്തോട്ടത്തിലും വളര്‍ത്താം.
നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിലാണ് പുതിന നന്നായി വളരുന്നത്. സൂര്യപ്രകാശം കുറഞ്ഞയിടങ്ങളിലും പുതിന വളരും,നല്ല വളം വേണ്ട ഒരു ചെടിയാണിത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പുതിന കൃഷിക്ക് വേണ്ടി നഴ്സറികളില്‍ നിന്നോ കൃഷി ചെയ്യുന്നവരില്‍ നിന്നോ പുതിനയുടെ തൈകള്‍ വാങ്ങണം. അതുമല്ലെങ്കില്‍ പച്ചക്കറി കടകളില്‍ നിന്ന് വാങ്ങുന്നവയില്‍ നല്ല പച്ചത്തണ്ടുള്ളതില്‍ വേരുപിടിപ്പിച്ചും തൈകള്‍ ഉണ്ടാക്കാം. കാര്‍ഷിക വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹെര്‍ബല്‍ റൂട്ട് ഗ്രോത്ത് സ്റ്റിമുലൈസര്‍ മുറിച്ചെടുത്ത
തണ്ടിന്റെ അറ്റത്ത് പുരട്ടി പോട്ടിങ് മിശ്രിതം നിറച്ച ചെറിയ ബാഗില്‍ നട്ട് വേരു പിടിപ്പിക്കവുന്നതാണ്. വേരുപിടിച്ച്‌ പുതിയ ഇലകള്‍ വന്നു കഴിഞ്ഞാല്‍ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ മാറ്റിനട്ടാണ് പുതിന വളര്‍ത്തിയെടുക്കേണ്ടത്.

Related Topics

Share this story