വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പരിശീലനം
Dec 14, 2022, 20:30 IST

എറണാകുളം: കൃഷിവകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി നെട്ടൂരില്‍ ‘വീട്ടുവളപ്പിലെ പച്ചക്കറി കൃഷി’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നടത്തുന്നു. ഡിസംബർ 20, 21 തീയതികളിലായി നടക്കുന്ന പരിശീലത്തില്‍ പങ്കെടുക്കുവാന്‍ താല്പ്പര്യമുള്ളവര്‍ 0484 2703838 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമേ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ.