Times Kerala

 നിലക്കടല കൃഷി വിളവെടുത്തു

 
 നിലക്കടല കൃഷി വിളവെടുത്തു
 കോഴിക്കോട്:  ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ  വനിതാ ഗ്രൂപ്പുകൾ നടത്തിയ നിലക്കടല കൃഷി വിളവെടുത്തു. കൃഷിക്ക് സന്നദ്ധരായി വന്ന  വനിതാ കൂട്ടായ്മകൾക്ക് വിത്തും വളവും സൗജന്യമായാണ് നൽകിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നിലമൊരുക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. അജ്നഫ് , വികസന സ്ഥിരം സമിതി അധ്യക്ഷ എം. ഷീല,  കർഷകരായ ലത, ലളിത, കനക, പ്രഭിത, അജിത, വാർഡ് വികസന സമിതി കൺവീനർ രബിത്ത് എന്നിവർ പങ്കെടുത്തു.

Related Topics

Share this story