ഇഞ്ചിക്കൃഷി, അറിയേണ്ടതെല്ലാം.!!

ഏലം, ഇഞ്ചി, മഞ്ഞൾ, കുരു മുളക്, തുടങ്ങി വാനില വരെ എത്തി നിൽക്കുന്നു നമ്മുടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ. ഇത കലവറയിലെ പ്രഥമ സ്ഥാനികളിൽ ഒരാളാണ് ഇഞ്ചി. ഗുണമേന്മയേറിയതും, നിരവധി ഉപയോഗങ്ങളും ഉള്ള സസ്യമാണ് ഇഞ്ചി. സിഞ്ചിബെ റേസേ കുടുംബാംഗമായ ഇഞ്ചിയുടെ ശാസ്ത്രീയനാമം സിബിബർ ഒഫിസിനേൽ എന്നാണ്. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയിൽ, പ്രധാനമായും കേരളത്തിൽ നല്ല രീതിയിൽ ഇഞ്ചി കൃഷി ചെയ്തുവരുന്നു. അനവധി വിദേശരാജ്യങ്ങളിലേയ്ക്കും ഇവ കയറ്റുമതിചെയ്യുന്നുണ്ട്.ഉഷ്ണമേഖലാ പ്രദേശങ്ങളിലും, മലമ്പ്രദേശങ്ങളിലും കൃഷി ചെയ്യാവുന്ന ഒരു വിളയാണ് ഇഞ്ചി. ഫലഭൂയിഷ്ടവും, ജൈവാംശംകൂടുതലുള്ള, നീർവാർച്ചയുള്ളതുമായ മണ്ണാണ് ഉത്തമം. മണ്ണിൽ നിന്നും കൂടുതലായി മൂലകങ്ങൾ വലിച്ചെടുക്കുന്ന പ്രകൃതമാണ് ഇഞ്ചിയ്ക്കുള്ളത്.
അതിനാൽ സ്ഥലം മാറ്റി മാറ്റി കൃഷിചെയ്യേണ്ടതാണ്. തണൽ ഇഷ്ട പ്പെടുന്നതും വേരുകൾ അധികം ആഴത്തിൽ പോകാത്തതു മായതു
കൊണ്ട് ഒരു അടുക്കളതോട്ട വിളയായും ഇതിനെ കണക്കാക്കാം. നിലമൊരുക്കലിന്റെ ഭാഗമായി കളകൾ നീക്കം ചെയ്ത് നിലം നല്ലതുപോലെ ഇളക്കി
മറിക്കുക. നടീലിനായി രോഗകീട വിമുക്തമായിട്ടുള്ള ഭൂകാണ്ഡമാണ് ഉപയോഗിക്കേണ്ടത്. മുളകൾക്ക് കേടുവരാതെ ഭൂകാണ്ഡം കൈകാ
ര്യം ചെയ്യണം . 15 ഗ്രാം തൂക്കമുള്ളതും ഒരു മുകുളമെങ്കിലുമുള്ള കാണ്ഡങ്ങൾ 20 x 20, 25 x 25 സെ.മീ. അകലത്തിൽ 4.5 സെ.മീ. ആഴ
ത്തിൽ മുകൾ ഭാഗത്തു മുള വരത്തക്ക വണ്ണം നടണം. ഒരു ഹെക്ടറിലേക്ക് 1500 കി.ഗ്രാം. നടീൽവിത്ത് ആവശ്യമാണ്. ഏപ്രിൽ മാസം
ആദ്യ പകുതിയോടെ ഇഞ്ചി നടാവുന്നതാണ്.

ചാണകം, കാലിവളം, കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിക്കാം. കാലിവളം 30 ടൺ, ഒരു ഹെക്ടറിന് എന്ന തോതിൽ ഉപയോഗിക്കാ
വുന്നതാണ്. അടിവളമായി ചാണകം ചേർക്കാവുന്നതാണ്. നട്ടുയുടനെ തന്നെ പച്ചിലകൊണ്ട് പുതയിടുന്നത് അനിവാര്യമാണ്. പുതയിടാനായി
പച്ചില വളങ്ങളായ ഡെയിഞ്ച, സൺ ഹൈപ്, പയർ എന്നിവ ഉപയോഗിക്കാം. നടുമ്പോഴും, നട്ട് ഒന്നര മാസം കഴിയുമ്പോഴും, 3 മാസം കഴിയുമ്പോഴും
പുതയിടാം. കൃത്യമായ ഇടവേളകളിൽ ആവശ്യാനുസരണം ജലസേചനവും, കളനിയന്ത്രണവും ഉറപ്പു വരുത്തണം. പുതയിടുന്നതിനു മുൻപായി കുള
കളെ നീക്കം ചെയ്യുന്നതും, ചെടിയുടെ ചുവട്ടിലെ മണ്ണുകൂട്ടുന്നതു നിർ വാർച്ച ഉറപ്പുവരുത്തുന്നു. പച്ച ഇഞ്ചിയുടെ വിളവെടുക്കുന്നതിനാ
യി നട്ട് 6 മാസം ആകുമ്പോഴേ ക്കും, ചുക്ക് ആയി ഉപയോഗിക്കാനാണെങ്കിൽ നട്ട് 8,9 മാസം ആകുമ്പോഴേക്കും വിളവെടുക്കാം.
ഇഞ്ചിയുടെ ഉപയോഗംഇഞ്ചി ഒരു സുഗന്ധവിളയായി മാത്രമല്ല ഒരു ഔഷധമായുംകണക്കാക്കുന്നു. പച്ചയായും, ഉണക്കിയും, പൊടിച്ചും, നീരാക്കിയുംഎണ്ണയാക്കിയും ഇഞ്ചി ഉപയോഗിക്കാം.
സാധാരണയായി വരുന്ന ഉദരരോഗങ്ങൾക്കു ഉത്തമ പരിഹാരമാണ് ഇഞ്ചി. യാതാമൂലമുണ്ടാകുന്ന വയറിന്റെ അസ്വസ്ഥതകൾ, ഗർഭിണികളിൽ രാവിലെ ഉണ്ടാകുന്ന അസ്വസ്ഥത, കുടൽ വേദന, വയറിളക്കം, ഗ്യാസ്ടബിൾ, അർബുദ ചികിത്സയോടനുബന്ധിച്ചു വരുന്ന മനംപുരട്ടൽ,ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മനം പുരട്ടൽ, വിശപ്പില്ലായ്മ, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി.