Times Kerala

 ഗ്രോ ബാഗിലും ഇഞ്ചി വിളയിക്കാം.! ഒരുക്കങ്ങൾ ഇങ്ങനെ...

 
ginger
 

ഒരേ സമയം സുഗന്ധവ്യജ്ഞനവും ഔഷധവുമാണ് ഇഞ്ചി. മാരകമായ കീടനാശിനികളാണ് കര്‍ണാടക പോലുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇഞ്ചിയില്‍ പ്രയോഗിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ ഇത്തരം ഇഞ്ചി ഉപയോഗിക്കുന്നത് കാരണമാകും. അടുക്കളത്തോട്ടത്തില്‍ കുറച്ച് ഇഞ്ചി കൃഷി ചെയ്താല്‍ ഒരു കുടുംബത്തിന് വേണ്ട ഇഞ്ചി സുലഭമായി ലഭിക്കും. സ്ഥല പരിമിതി ഉള്ളവര്‍ക്ക് ഗ്രോ ബാഗിലും ഇഞ്ചി നടാം. 

ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷിയുടെ രീതികള്‍ നോക്കൂ.

ഗ്രോ ബാഗ് തയാറാക്കല്‍

താഴെ പറയുന്ന നടീല്‍ മിശ്രീതം കൊണ്ട് ഏഴോ എട്ടോ ഗ്രോ ബാഗുകള്‍ തയാറാക്കാം. ഒരു കുടുംബത്തിലേക്കുള്ള ഇഞ്ചി ലഭിക്കാന്‍ ഇതു ധാരാളമാണ്.

1. രണ്ട് കൊട്ട മേല്‍ മണ്ണ്.

2. രണ്ട് കൊട്ട ചകിരിച്ചോര്‍.

3. ഒരു കൊട്ട ചാണക പൊടി [ഉണങ്ങിയത് ]

4. രണ്ട് കിലോ എല്ല് പൊടി

5. അഞ്ഞൂറ് ഗ്രാം വേപ്പിന്‍ പിണ്ണാക്ക്

6. നൂറ് ഗ്രാം ഡൈകോ ടെര്‍മ

ഇവയെല്ലാം കൂടി നന്നായി കൂട്ടിക്കലര്‍ത്തി ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ 45% നിറയ്ക്കണം. അതിനു ശേഷം മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവിലായി വെച്ച് അഞ്ച് സെമി ഉയരത്തില്‍ മിശ്രിതം വീണ്ടും നിറയ്ക്കുക. 50 മുതല്‍ 75 ഗ്രാം വരെ തൂക്കമുണ്ടായിരിക്കണം വിത്തിഞ്ചി. മണ്ണിട്ടിതിനു ശേഷം വീണ്ടും ഒരു ഇഞ്ചി വിത്ത് കൂടി നടാം. രണ്ടാമതു നടുമ്പോള്‍ മധ്യഭാഗത്ത് നിന്നു മാറ്റി നടാന്‍ ശ്രദ്ധിക്കണം. ഇതിനു ശേഷം വീണ്ടും നടീല്‍ മിശ്രിതം വിതറുക. ഈ രീതിയില്‍ നന്നായി പരിപാലിച്ചാല്‍ രണ്ട് തട്ടുകളായി ഗ്രോ ബാഗ് നിറയെ ഇഞ്ചിയുണ്ടാകും. പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടയ്ക്ക് നല്‍കുന്നത് നല്ലതാണ്.

Related Topics

Share this story