Times Kerala

 സുഗന്ധദ്രവ്യവും, ഔഷധവുമായ‌ ഇഞ്ചി.!

 
 സുഗന്ധദ്രവ്യവും, ഔഷധവുമായ‌ ഇഞ്ചി.!

ഇഞ്ചിച്ചെടിയുടെ, മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം.


10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി. ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്.

ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും. ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി.

 

Related Topics

Share this story