Times Kerala

 കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തുകള്‍ നല്‍കും

 
 കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തുകള്‍ നല്‍കും
മലപ്പുറം: തിരൂരങ്ങാടി നഗരസഭയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത  മഴയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സൗജന്യമായി വിത്തുകള്‍ ഉടന്‍ നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറകടര്‍ സഞ്ജു സൂസന്‍ മാത്യുവുമായി വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ചര്‍ച്ച നടത്തി. നഗരസഭയിലെ വിവിധ പാടശേഖരങ്ങളിലായി 80 ഏക്കറില്‍ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. 2800 കിലോ വിത്ത് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കൃഷി ഓഫീസര്‍ ആരുണി കഴിഞ്ഞ ദിവസം കൃഷി അസി.ഡയറകടര്‍ക്ക് നല്‍കിയിരുന്നു. അപ്രതീക്ഷിത മഴയില്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. മുഴുവന്‍ കര്‍ഷകരും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകണമെന്നും നഗരസഭാധികൃതര്‍ അഭ്യര്‍ഥിച്ചു.

Related Topics

Share this story