സസ്യ സംരക്ഷണത്തിന്, വിളക്ക് കെണികൾ

രാത്രി കാലങ്ങളിൽ പറന്നു നടക്കുന്ന കീടങ്ങളെ ആകർഷിക്കാനാണ് വിളക്ക് കെണികൾ ഉപയോഗിക്കുന്നത്. ആൺ കീടങ്ങളെയും പെൺകീടങ്ങളെയും ഒരുപോലെ ആകർഷിച്ചു കൂട്ടത്തോടെ കീടനിയന്ത്രണം സാധ്യമാക്കാൻ ഇവയ്ക്ക്
കഴിയും.
ഉപയോഗിക്കുന്ന പ്രകാശ സ്രോതസ്സാണ് ഈകെണിയുടെ പ്രധാന ഭാഗം. പ്രകാശ സ്രോതസ്സ് കീടങ്ങളെ ആകർഷിക്കുന്നു. ലളിതമായ എണ്ണവിളക്കു മുതൽ
വ്യത്യസ്ഥങ്ങളായ ഇലക്ട്രിക് ബൾബുകൾ വരെ ഇതിനായി ഉപയോഗിക്കുന്നു.

ബ്ലാക് ലൈറ്റ് എന്നുവിളിക്കുന്ന പ്രത്യേക തരത്തിലുള്ള ഒന്ന് വികസിപ്പിച്ചിട്ടുണ്ട്. ഈച്ച പോലുള്ള കീടങ്ങളെ ആകർഷിക്കാൻ ഇത് വളരെ ഫലപ്രദമാണ്.
പ്രകാശസ്രോതസ്സിന്റെ അടിയിൽ ഒരു പാത്രത്തിൽ വെള്ളം വക്കുകയും പ്രകാശത്തിനു ചുറ്റും പറക്കുന്ന കീടങ്ങൾ വെള്ളത്തിൽ വീഴുകയും അങ്ങിനെ അവ
കൂട്ടത്തോടെ കൊല്ലപ്പെടുകയും ചെയ്യും.
വെള്ളത്തിൽ അല്പം മണ്ണെണ്ണയോ സോപ്പോ കലർത്തുന്നത് കെണിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും.വെള്ളപാത്രത്തിനു പകരം ഒട്ടുന്ന പാത്രമോ കടലാസോ ഉപയോഗിക്കാവുന്നതാണ്.
പ്രധാന കീടങ്ങളായ പട്ടാളപ്പുഴു, മൂട്ടകൾ, ഈച്ചകൾ, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ, തണ്ടു തുരപ്പൻ, ഇലതുള്ളൻ എന്നീ
കീടങ്ങൾക്കെല്ലാം ഇത്തരം കെണി ഫലപ്രദമാണ്.
ഒരു ഏക്കറിൽ രണ്ടു കെണികൾ ആവശ്യമാണ് കൃഷി തുടങ്ങുമ്പോൾ തന്നെ കെണിയും സ്ഥാപിക്കണം. വിളകളുടെ പച്ച വിതാനത്തിനു 2 മുതൽ 3 അടി മുകളിൽ
ആയാണു കെണികൾ സ്ഥാപിക്കേണ്ടത്.
6 മണി മുതൽ 9 മണി വെരെ മാത്രമെ കെണിയിൽ വെളിച്ചം ഉണ്ടാകാൻ പാടുള്ളൂ. 9 മണിക്കു ശേഷവും കെണിയിൽ
വെളിച്ചമുണ്ടായാൽ മിത്ര കീടങ്ങളും കെണിയിൽ പെടാൻ സാധ്യതയുണ്ട്.
മറ്റു പ്രകാശ സ്രോതസ്സിൽ നിന്നുള്ള വീട്, തെരുവു വിളക്ക് തുടങ്ങിയവ) വെളിച്ചം ഇല്ലാത്തപ്പോഴോ, കിട്ടാത്തിടത്തോ വേണം കെണികൾ സ്ഥാപിക്കാൻ.