Times Kerala

 സസ്യ സംരക്ഷണത്തിന്, ഭക്ഷണരൂപത്തിലുള്ള കെണി

 
 സസ്യ സംരക്ഷണത്തിന്, ഭക്ഷണരൂപത്തിലുള്ള കെണി
 

 
ചില കീടങ്ങളെ തീറ്റ ഉപയോഗിച്ചുള്ള കെണി വച്ചു നിയന്ത്രിക്കാവുന്നതാണ്. ഇത്തരം കെണികളിൽ കീടങ്ങളെ ആകർഷിക്കുന്ന തീറ്റയും കൊല്ലാനുള്ള കീടനാശിനിയുമാണ് അടങ്ങിയിട്ടുണ്ടാവുക.

ഇത്തരം കെണികളിൽ പ്രധാനമായും തവിടും പഞ്ചസാരയുമാണ് ഉപയോഗിക്കുന്നത്. 100 ഗ്രാം തവിടും 10 ഗ്രാം പഞ്ചസാരയും അല്പം കീടനാശിനിയും വെള്ളത്തിൽ നല്ല വണ്ണം അലിയിക്കുന്നു.


കീടഭീഷണിയുള്ള ചെടികൾക്കടുത്ത് അവിടവിടെയായി വക്കുകയും തീറ്റയാൽ ആകർഷിക്ക പെടുന്ന കീടങ്ങൾ ചാവുകയും ചെയ്യുന്നു.


ഇത്തരം കെണികൾ ഇലവെട്ടി പുഴുക്കൾ, പുൽചാടികൾ, വെട്ടുകിളികൾ എന്നിവക്കെതിരെ ഫലപ്രദമാണ്.

വളർച്ചയെത്തിയ കായീച്ചകൾ മധുരമുള്ള പഴച്ചാറിൽ ആകർഷിക്കപ്പെടുന്നു. അല്പം കീടനാശിനി പഴച്ചാറിൽ ചേർത്ത് ഒരു പാത്രത്തിൽ വച്ച് കായീച്ചകളെ നശിപ്പിക്കാവുന്നതാണ്.


ആവണക്കിൻ പിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് ഒരു മൺ പാത്രത്തിൽ വക്കുന്നത് തെങ്ങിൻ തോട്ടങ്ങളിൽ കൊമ്പൻ ചെല്ലിയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം .
കെണിയിൽ അകപ്പെട്ട ചെല്ലികളെ പിടികൂടി
നശിപ്പിക്കണം.

കരണ്ടു തിന്നുന്ന ജീവികളെ നിയന്ത്രിക്കാൻ സാധാരണ ഇത്തരം കെണികൾ വക്കാറുണ്ട്. കെണികളിൽ തീറ്റ എപ്പോഴും കീടങ്ങളെ ആകർഷിക്കാനാണ് ഉപയോഗിക്കുക. തീറ്റയിൽ ചേർത്തിട്ടുള്ള വിഷമാണ്
കീടങ്ങളെ കൊല്ലുന്നത്.

Related Topics

Share this story