ടിഷ്യൂ കൾച്ചർ വാഴത്തൈകൾ വിതരണത്തിന്
Sep 12, 2022, 14:29 IST

എറണാകുളം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നെടുനേന്ദ്രൻ ഇനത്തിൽപ്പെട്ട ടിഷ്യൂ കൾച്ചർ വാഴത്തൈകൾ ലഭ്യമാണ്. ഒരു തൈക്ക് 20 രൂപയാണ് നിരക്ക്. ഫാമിലെ വിൽപന കൗണ്ടറിൽ നിന്ന് കർഷകർക്ക് ആവശ്യാനുസരണം തൈകൾ വാങ്ങാം. ഡബ്ലൂ.സി.ടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകളും നിലവിൽ ലഭ്യമാണ്. 100 രൂപയാണ് വില. ഫോൺ : 04852554416