ഫൈബർ ഗ്ലാസ്സ് ടാങ്കിലെ മത്സ്യപരിപാലനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫൈബർ ഗ്ലാസ്സ് ടാങ്കിലെ മത്സ്യപരിപാലനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്സ്യം വളർത്തുന്ന ഫൈബർ ഗ്ലാസ്സ് ടാങ്ക് കഴിവതും തണലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക.
മത്സ്യടാങ്ക് പച്ച ചാണകം പൊട്ടാസ്യം പെർമാംഗനേറ്റ് ഫോർമാലിൻ ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് കണ്ടീഷൻ ചെയ്തതെ
ടുക്കണ്ടതാണ്.

കണ്ടീഷൻ ചെയ്തെടുത്ത ടാങ്കിൽ പുതിയ ജലം നിറച്ച് pH പരിശോധിക്കേണ്ടതാണ്. 6.5 മുതൽ 7.5 വരെയുള്ള pH മത്സ്യ
കൃഷിക്ക് അനുയോജ്യമാണ്.
പൈപ്പ് ജലമാണ് മത്സ്യകൃഷിക്ക് ഉപയോഗിയ്ക്കുന്നതെങ്കിൽ അതിൽ ക്ലോറിന്റെ അംശം ഉണ്ടാകാവുന്നതാണ്. അത് പരി
ഹരിക്കാനായി ജലം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കുന്നതിന് 24 മണിക്കൂറിനുമുമ്പായി നിറയ്ക്കേണ്ടതും എയറേറ്റർ
ഉപയോഗിയ്ക്കേണ്ടതുമാണ്.
മത്സ്യക്കുഞ്ഞുങ്ങളെ ടാങ്കിലേക്ക് നേരിട്ട് നിക്ഷേപിക്കരുത്. പായ്ക്കറ്റുകൾ കുറച്ചു സമയം ടാങ്കിലെ ജലത്തിലേയ്ക്ക് ഇറക്കി
വയ് ക്കേണ്ടതാണ്. പാക്കറ്റിലയും ടാങ്കിലെ ജലത്തിന്റെയും ഊഷ്മാവ് ഏകീകരിയ്ക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.
കുറച്ചു സമയത്തിനുശേഷം കൂടിന്റെ കെട്ടഴിച്ചു കുഞ്ഞുങ്ങളെ സാവധാനം വെള്ളത്തിലേക്ക് വിടാവുന്നതാണ്.
മത്സ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് എയറേറ്ററും ഫിൽറ്ററും ഉപയോഗിയ്ക്കുന്നത് വളരെ പ്രയോജനകരമാണ്.
എയറേറ്ററും ഫിൽറ്ററും ഉപയോഗിയ്ക്കുന്നത് ടാങ്കിലെ ജലം ശുദ്ധീകരിയ്ക്കാനും ജലത്തിൽ പ്രാണവായുവിന്റെ അളവ്
സന്തുലിതമാക്കാനും സഹായിക്കും.
ഫിൽറ്ററിലെ അവശിഷ്ടങ്ങളിൽ ധാരാളം അമോണിയ കാണപ്പെടുന്നതിനാൽ ഫിൽറ്റർ ശുചിയാക്കുമ്പോഴുള്ള ജലം പച്ചക്കറി
ക്യഷിക്ക് ഉപയോഗിയ്ക്കുന്നത് ഉത്തമമാണ്.
ടാങ്കിന്റെ അടിവശത്തുള്ള വാൽ വുവഴി 2-3 ദിവസം കൂടുമ്പോൾ 25% ജലം മാറ്റി പുതിയ ജലം നിറക്കുന്നത് മത്സ്യരോഗങ്ങൾ
തടയാൻ സഹായിക്കും. ഫിൽറ്റർ ഉപയോഗിയ്ക്കുമ്പോൾ ഇത് ആഴ്ചയിലൊരിയ്ക്കലായി പരിമിതപ്പെടുത്താം.
മത്സ്യത്തോടൊപ്പം ലഭിയ്ക്കുന്ന തീറ്റ അര സ്പൂൺ വീതം രണ്ടു നേരമായി നൽകേണ്ടതാണ്.
കരിമീനിന്റെ ആരോഗ്യത്തിന് അസോള നൽകുന്നതും ഉത്തമമാണ്.
തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ ചുവട്ടിൽ ടാങ്ക് സജ്ജീകരിയ്ക്കരുത്.
ഫബർ ഗ്ലാസ് ടാങ്കിന്റെ അടിത്തട്ടിലേക്ക് പൊട്ടിച്ചിട്ടില്ലാത്ത പരലുപ്പ് പായ്ക്കറ്റിൽ വളരെ ചെറിയ സുഷിരങ്ങളുണ്ടാക്കി
നിക്ഷേപിയ്ക്കുന്നത് മത്സ്യക്കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഗുണകരമാണ്.
ടാങ്കിന്റെ അടിവശത്ത് ജൈവാവശിഷ്ടങ്ങൾ അടിയുകയാണെങ്കിൽ സൈഫൺ രീതി ഉപയോഗിച്ച് അവയെ നീക്കം
ചെയ്യാം.