Times Kerala

 മീൻ വളർത്തൽ പരിശീലനം

 
 മീൻ വളർത്തൽ പരിശീലനം
പാലക്കാട്: പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ കേരള കാർഷിക സർവകലാശാലയും ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും സംയുക്തമായി മീൻ വളർത്തൽ, മീൻ പിടുത്തത്തിലെ നൂതന സാങ്കേതിക വിദ്യകൾ, മീൻ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു.
25 പേരടങ്ങുന്ന നാല് ബാച്ചുകളായി നവംബറിലാണ് പരിശീലനം. ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായി പ്രായോഗിക പരിശീലനവും അനുബന്ധ ഫീൽഡ് സന്ദർശനവും ഉണ്ടാകും. താത്പര്യമുളളവർ 6282937809, 0466 2912008, 0466 2212279 ൽ ബന്ധപ്പെടണം.

Related Topics

Share this story