Times Kerala

 ആദ്യം കയ്ക്കും പിന്നെ മധുരിക്കും.!

 
 ആദ്യം കയ്ക്കും പിന്നെ മധുരിക്കും.!
 

നെല്ലിക്കയുടെ ഗുണങ്ങള്‍ വിവരണാതീതമാണ്. നിരവധി രോഗങ്ങള്‍ക്കെതിരേയും സൗന്ദര്യ സംരക്ഷണത്തിലും നെല്ലിക്കയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആയുര്‍വേദ ചികിത്സയിലും നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാം. മാത്രമല്ല ദിവസവും വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും. ഇരുമ്പ്, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി -ത്രീ , തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നെല്ലിക്കയെ വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും കലവറ എന്ന് പറയപ്പെടുന്നു. കഷണ്ടി, നര എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിട്ടു കാച്ചിയ എണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് മലയാളിയുടെ പതിവു ശീലങ്ങളില്‍ ഒന്നാണ്. വളരെ ജനിതക വ്യത്യാസങ്ങളുള്ള മരമാണ് നെല്ലി. അത്യുദ്പാന

ശേഷിയുള്ളതും നന്നായി കായ്ക്കുന്നതുമായ ഇനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ചമ്പക്കാടന്‍ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിവയാണ് മറ്റ് ഇനങ്ങള്‍. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്്. ചമ്പക്കാട് ലാര്‍ജ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്.നടുന്ന രീതി-നല്ലയിനം ബഡ്ഡൂതൈകള്‍ ശേഖരിച്ച് മൂന്നടി നീളവും വീതിയും അതേ ആഴവുമുള്ള കുഴികള്‍ എടുത്ത് അഞ്ച് കിലോ ചാണകപ്പൊടിയും അഞ്ച് കിലോ ചകിരിച്ചോറും ഒരൂ കിലോ വേപ്പിന്‍ പിണ്ണാക്കും കുട്ടിക്കലര്‍ത്തി കുഴിമുടൂക. അതിനൂശേഷം ചെറൂകുഴി എടുത്ത് നടാം. വലിയ മരമായിട്ട് വളരും നെല്ലിക്ക. മഴക്കാലമാണ് തൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്‌പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്. നെല്ലിയുടെ കായിക വളര്‍ച്ച ഏപ്രില്‍ മുതല്‍ ജൂലായ് വരെയായിരിക്കും. പുതിയ ചില്ലകള്‍ ഉണ്ടാവുന്നതിനൊപ്പം പൂവിടാനും ആരംഭിക്കും. കായ്കള്‍ ജനുവരി ഫെബ്രുവരി മാസം പാകമാവും. ഒരു മരത്തില്‍ നിന്ന് 30-35 കിലോ കായ്കള്‍ ഒരു വര്‍ഷം ലഭിക്കും.

Related Topics

Share this story