Times Kerala

 കർഷക കടാശ്വാസത്തിന് ജൂൺ 30 വരെ അപേക്ഷിക്കാം

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
 വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31.08.2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31.03.2016 വരെയും സഹകരണ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി (സ.ഉ.(പി) നം.296/2022/RD, തീയതി 3.12.2022). 30.12.2022 ലെ സ.ഉ. (സാധാ) നം. 1145/2022/അഗ്രി പ്രകാരം കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ജനുവരി 1 മുതൽ ജൂൺ 30 വരെ സ്വീകരിക്കുന്നതിന് കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്.കർഷക കടാശ്വാസത്തിനുള്ള അപേക്ഷകൾ ‘സി’ ഫോമിൽ പൂരിപ്പിച്ച് രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.റേഷൻ കാർഡിന്റ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷകതൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് / ഐ.ഡി. പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം തീർത്ത രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ അപേക്ഷയൊടൊപ്പം നൽകണം.(ഒന്നിലധികം വായ്പ എടുത്തിട്ടുണ്ടെങ്കിൽ അപേക്ഷയിൽ ബാങ്കുകളുടെ വിശദാംശം സഹിതം വ്യക്തമായി രേഖപ്പെടുത്തണം). കർഷക കടാശ്വാസം കമ്മീഷനിലൂടെ മുമ്പ് കാർഷിക കടാശ്വാസം ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Related Topics

Share this story