Times Kerala

 ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്‍ട്രികള്‍ ക്ഷണിച്ചു

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
കാസർഗോഡ്: ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിവിധ മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഡിജിറ്റല്‍ വീഡിയോമത്സരം (നോണ്‍ ചാനല്‍ വിഭാഗം, ടിവി ചാനല്‍ വിഭാഗം), ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം (ജനറല്‍ വിഭാഗം) എന്നിവയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായി ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കാര്‍ഷിക ലേഖന രചന മത്സരം, കാര്‍ഷിക ചെറുകഥാ രചനാ മത്സരം എന്നിവയും സംഘടിപ്പിക്കുന്നു.എന്‍ട്രികള്‍ സെപ്റ്റംബര്‍ 30 മുന്‍പ് എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-03 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ, 6238039997 എന്ന വാട്ട്‌സാപ്പ് നമ്പറിലോ, fibkerala എന്ന ഫേസ്ബുക്ക് പേജില്‍ മെസഞ്ചര്‍ വഴിയോ അയക്കാവുന്നതാണ്. ഫോണ്‍ 0471 2314358, 6238039997.

Related Topics

Share this story