മുട്ടക്കോഴി വിതരണം ചെയ്തു
Jan 24, 2023, 11:02 IST

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്തിലെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. 1350 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്തത്. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള എട്ടുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ , പഞ്ചായത്തംഗങ്ങളായ ജോഷി ജോസഫ്, ലിസമ്മ മാത്തച്ചൻ, വെറ്റിനറി സർജൻ ഡോ. ബിജുരാജ് എന്നിവർ പങ്കെടുത്തു.