Times Kerala

 തുളസി ഇല കഴിക്കു, ഈ രോഗങ്ങളെല്ലാം പമ്ബ കടക്കും .!

 
 തുളസി ഇല കഴിക്കു, ഈ രോഗങ്ങളെല്ലാം പമ്ബ കടക്കും .!
 

കേരളത്തില്‍ സുലഭമായി തുളസിയില ലഭിക്കും. ആയൂര്‍വേദത്തില്‍ തുളസിയിലയുടെ സ്ഥാനം വള്ളരെ വലുതാണ്. ധാരാളം ഔഷുധ ഗുണങ്ങളാണ് തുളസിയില്‍ അടങ്ങിയിരിക്കുന്നത്.


തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുന്ന പതിവ് മലയാളികള്‍ക്കുണ്ട്. എന്നാല്‍ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയൂര്‍വ്വേദത്തില്‍ പറയുന്നു. 4-5 തുളസിയില എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ തുളസിയിലടങ്ങിയിരിക്കുന്ന ആന്റി മൈക്രോബയല്‍ , ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു.

കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്ക് തുളസിയില നല്ലൊരു ഔഷധമാണ്. കൂടാതെ രോഗങ്ങള്‍ പിടിപ്പെടുന്നതില്‍ നിന്ന് രക്ഷ നേടാനും സാധിക്കും.

തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. തുളസിയില ദഹനം മെച്ചപ്പെടുത്തുന്നതിനാല്‍ അമിതവണ്ണം കുറയ്ക്കാന്‍ അവ ഉപയോഗിക്കാം. കൂടാതെ പച്ചയ്ക്ക് ചവച്ചരയ്ക്കുന്നത് വായ്നാറ്റം അകറ്റാന്‍ ഉപകാരപ്രദവുമാണ്.

പനി, ജലദോഷം ശ്വാസമുട്ട് തുടങ്ങിയ രോഗങ്ങള്‍ വരുന്നത് തടയാന്‍ തുളസിയില ഉപയോഗിക്കാം.കൂടാെത വിറ്റാമിന്‍ K യുടെ കലവറയാണ് കൂടിയാണ് തുളസി.

ഔഷധ ഉപയോഗങ്ങള്‍

തുളസി നീരും ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ വയറു വേദന മാറും.
ചിക്കന്‍പോക്സ് വന്നാല്‍ തുളസിയില നീര് 10 മില്ലിയും അത്രയും തേന്‍ ചേര്‍ത്ത് ദിവസവും 3 നേരം ഉപയോഗിച്ചാല്‍ പനിയും ചുമയും ശമിക്കും.
വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപൂവ്, മഞ്ഞള്‍,തഴുതാമ ഇവ സമം എടുത്തു അരച്ച്‌ മുറിവായില്‍ പുരട്ടുകയും അത്ര തന്നെ അരച്ച്‌ 6 ഗ്രാം വീതം ദിവസം 3 നേരം കഴിക്കുകയും ചെയ്യുക. തുളസിയില തനിയെ അരച്ച്‌ പുരട്ടുന്നതും നല്ലതാണ്.
മഞ്ഞപിത്തം, മലേറിയ, വയറു കടി എന്നീ അസുഖങ്ങളുടെ ശമനത്തിന് തുളസിയില നീര് ഓരോ ടേബിള്‍സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കഴിക്കുക.
തുളസിയില തണലില്‍ ഇട്ട് ഉണക്കി പൊടിച്ചു നാസികാ ചൂര്‍ണ്ണം ആയി ഉപയോഗിച്ചാല്‍ മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ശമിക്കും.
തുളസി നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് അരച്ച്‌ സേവിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷത്തിന് നല്ലതാണ്.
ഉറങ്ങുമ്ബോള്‍ തലയിണക്ക് അരികെ തുളസിയിലകള്‍ ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതി.
കഫം ചുമച്ചു തുപ്പി പോകാന്‍ തേന്‍, ഇഞ്ചിനീര്, ഉള്ളിനീര്,തുളസിയിലനീര് ഇവ സമം ചേര്‍ത്ത് കഴിച്ചാല്‍ മതി.
തുളസി കതിരും കുരുമുളകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മുക്കി തേച്ചാല്‍ നീരിറക്കം, തലവേദന എന്നിവ മാറും.
കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നീ രോഗങ്ങളില്‍ തുളസിനീരു കണ്ണില്‍ ഒഴിക്കുക. ചെങ്കണ്ണിനും തുളസിനീര് ഫലപ്രദമാണ്.

Related Topics

Share this story