Times Kerala

 അറിയുമോ വെളുത്തുള്ളിയുടെ മാഹാത്മ്യം.! കൃഷി ചെയ്യാനും എളുപ്പം 

 
 അറിയുമോ വെളുത്തുള്ളിയുടെ മാഹാത്മ്യം.! കൃഷി ചെയ്യാനും എളുപ്പം 
 

ഉള്ളിയെപ്പോലെ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്തു വരുന്ന ഒരു വിളയാണ് വെളുത്തുള്ളി.അല്ലിയം സറ്റൈവം എന്നാണ് വെളുത്തുള്ളിയുടെ ശാസ്ത്രനാമം അമരില്ലിഡേസി  (Amaryllidaceae) സസ്യകുടുംബത്തിൽപ്പെട്ട , പാചകത്തിനും ഔഷധത്തിനുമായി  ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി.പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് രോഗപ്രതിരോധ ശേഷിക്ക് നല്ലത്. ഏകദേശം 50 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് വെളുത്തുള്ളിച്ചെടി. ഇലകള്‍ നീണ്ട് മാംസളമായതാണ്. വെളുത്തുള്ളിയുടെ പൂക്കള്‍ വെള്ളനിറത്തിലാണ്.

വെളുത്തുള്ളി കൃഷി ചെയ്യുന്നതിന് മുൻപ് മണ്ണ് ഒരുക്കൽ അത്യാവശ്യമാണ് . കംപോസ്റ്റ് ചേർത്ത് അനുയോജ്യമായ അളവിൽ മണ്ണിനെ പാകപ്പെടുത്തി എടുക്കണം . പിന്നീട് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പാകത്തിനുള്ള വെളുത്തുള്ളി അല്ലി നടാനായി തിരഞ്ഞെടുക്കുക എന്നത് . പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ് . അവയിൽ ഏറെ വലുപ്പമുള്ളതും , ചീയൽ രോ​ഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാൻ തിരഞ്ഞെടുക്കുക . ചെറിയ അല്ലികളായാണ് ഇവ നടാൻ എടുക്കേണ്ടത് .അതിന് ശേഷം ശ്രദ്ധാ പൂർവ്വം അല്ലികളായി വെളുത്തുള്ളിയെ അടർത്തണം . കേടു പടുകൾ പറ്റാതെ വെളുത്തുള്ളി അല്ലി വേർതിരിച്ചെടുക്കുക .

കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടകും . മൃദുലമയ അറ്റമുള്ളവ തണുത്ത പ്രതലങ്ങളിൽ നന്നായി വളരാറില്ല മുരടിപ്പ് കണ്ട് വരറുണ്ട് . കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും , തണുത്ത അന്തരീക്ഷത്തിൽ പോലും ഇവ വളരുന്നു . ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയിൽ നട്ടാലും വളരുന്നു . എങ്കിലും അധികം തണുപ്പും മണ്ണിൽ ഈർപ്പവും നിൽക്കാത്ത പ്രതലങ്ങൾ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം.

അറിയാം ഗുണങ്ങൾ.. 

പലർക്കും വെളുത്തുള്ളി കറികളിലും മറ്റും ചേർക്കുന്നതിനോട് വിരക്തി തോന്നാറുണ്ട്. എന്നാൽ ഇതിൻറെ മാഹാത്മ്യം ഒന്നു കേട്ടാൽ പിന്നെ വെളുത്തുള്ളിയെ ഏവരും ഒന്നു ബഹുമാനിച്ചു നിൽക്കും. ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ ഇത്രയും സഹായിക്കുന്ന വേറൊരു വസ്തു ഇല്ലെന്നതാണ് വാസ്തവം. വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നതിലൂടെ പല ഗുരുതര രോഗങ്ങളിൽ നിന്നും നമുക് മുക്തിനേടാം.

* വിട്ടുമാറാത്തെ തൊണ്ട വേദനയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാണ് വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത്.

* പ്രാണികള്‍ കടിച്ചാല്‍ ഉണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കാനും വെളുത്തുള്ളി ജ്യൂസ് സഹായിക്കും. പ്രാണികള്‍ കടിച്ച ഭാഗത്ത് ഈ ജ്യൂസ് തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്.

* കഷണ്ടിയെ പ്രതിരോധിക്കാനും മുടി വളര്‍ച്ചയ്ക്കും ഉത്തമ പരിഹാരം കൂടിയാണ് വെളുത്തുള്ളി ജ്യൂസ്.

* വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നത് ആസ്ത്മ കൊണ്ടുണ്ടാകുന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായകമാണ്.

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധി കൂടിയാണ് വെളുത്തുള്ളി ജ്യൂസ്.

* വെളുത്തുള്ളി ജ്യൂസില്‍ അല്പം ബദാം മില്‍ക്ക് മിക്‌സ് ചെയ്ത് കഴിക്കുന്നത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കാനും സഹായിക്കും.

* അല്‍പം വെളുത്തുള്ളി നീര് എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുകയും അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുകയും ചെയ്യുക. ഇത് മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ സഹായിക്കും.

Related Topics

Share this story