Times Kerala

 കശുമാവ് തൈ വിതരണം ആരംഭിച്ചു

 
 കശുമാവ് തൈ വിതരണം ആരംഭിച്ചു
 സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി 2022-23 വര്‍ഷത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള 50,000 സങ്കരയിനം കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്യുന്നു.
പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കികൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രൊഫുഗോ എഫ്.പി.സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്സി ഷാജു, കശുമാവ് കൃഷി വികസന ഏജന്‍സി ഫീല്‍ഡ് ഓഫീസര്‍ സോണി, തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സുരേഷ് പാലോട്ട്, ലൂക്ക തുറയില്‍, ജില്‍ജി തുടങ്ങിയവര്‍ സംസാരിച്ചു. കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ ലഭിക്കുന്നതിനായി www.kasumavukrishi.org , www.cashewcultivation.org എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമായ രേഖകള്‍ സഹിതം തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 9496002848.

Related Topics

Share this story