Times Kerala

 ക്ഷീരകർഷകർക്ക് പലിശ ഇളവിന് അപേക്ഷിക്കാം 

 
 3200 രൂപ വീതം 50.53 ലക്ഷം പേർക്ക്; രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു 
എറണാകുളം : മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡയറി ഫാമുകൾ, ഫാം ഓട്ടോമേഷൻ, ഫാം യന്ത്രവത്ക്കരണം, കാലിത്തീറ്റ നിർമ്മാണ യൂണിറ്റ്, ടി.എം.ആർ യൂണിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി വായ്പയെടുത്ത ക്ഷീരകർഷകർക്ക് പലിശ ഇളവിന് അവസരം. എറണാകുളം ജില്ലാ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2022 ജൂലായ് 25നു ശേഷം നാഷണലൈസ്ഡ് ബാങ്ക് / കേരള ബാങ്ക് /ഷെഡ്യൂൾഡ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നും അഞ്ച് വർഷ കാലയളവിൽ വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക. ഓരോ വർഷത്തേയും മുഴുവൻ പലിശയും വകുപ്പ് നൽകും. തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണ്.

Related Topics

Share this story