ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരസാന്ത്വനം
Jun 27, 2022, 21:35 IST

പത്തനംതിട്ട : ക്ഷീരകര്‍ഷകര്‍ക്കായി ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ് പദ്ധതി ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നു. കര്‍ഷകര്‍ക്കൊപ്പം കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് ജൂണ്‍ 30നകം അപേക്ഷിക്കണം. ആരോഗ്യ അപകട പോളിസികള്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, ഗോ സുരക്ഷാ പോളിസികളള്‍ എന്നിവയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2223711.