Times Kerala

 മട്ടുപ്പാവിൽ കൃഷി, അതും ചാക്കില്‍.!

 
 മട്ടുപ്പാവിൽ കൃഷി, അതും ചാക്കില്‍.!
 

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം പ്ലാസ്റ്റിക് ചാക്കാണ്. കാലിയായ സിമന്റ് ചാക്ക്, വളച്ചാക്ക്, അരി-പലവ്യജ്ഞന ചാക്ക് എന്നിവ ഉപയോഗിക്കാം.

ചാക്കിന്റെ മൂലകള്‍ ഉള്ളിലേക്ക് കയറ്റിവെച്ച്‌ മണ്ണ് മിശ്രിതം നിറച്ചുവേണം പച്ചക്കറികളുടെ വിത്തോ തൈയോ നടേണ്ടത്. ഭാരക്കുറവ്, വിലക്കുറവ്, മണ്ണുമിശ്രിതത്തില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവ് എന്നിവയാണ് പ്ലാസ്റ്റിക് ചാക്കുകളുടെ മെച്ചം. രണ്ട് ഭാഗം മണ്ണ്, ഒരു ഭാഗം മണല്‍, ഒരു ഭാഗം ചാണകപ്പൊടിയോ കമ്ബോസ്‌റ്റോ ചേര്‍ത്തെടുക്കുന്നതാണ് മണ്ണുമിശ്രിതം. കൈവരിയോടെ ചേര്‍ത്തും അടിയില്‍ ചുമര്‍ വരുന്ന ഭാഗത്ത് മട്ടുപ്പാവിന്റെ മുകളിലായും വരിയായ ചാക്കുകള്‍ വെക്കാം.

മൂന്ന് ഇഷ്ടികകള്‍ അടുപ്പു പോലെ കൂട്ടി അതിന് മുകളില്‍ ചാക്കു വെക്കുന്നതാണ് നല്ലത്. ചാക്കില്‍ നിന്നും ഇറ്റുവീണാല്‍ പോലും മട്ടുപ്പാവില്‍ ചെളി കെട്ടാതിരിക്കാന്‍ ഇതുമൂലം കഴിയും. മഴവെള്ളത്തിന്റെ ഒഴുക്ക് മട്ടുപ്പാവില്‍ തടസപ്പെടാതിരിക്കാനും ചാക്കിന്റെ അടിയില്‍ ഇഷ്ടികകള്‍ വെക്കുന്നത് സഹായിക്കും.
തുടര്‍ച്ചയായി മൂന്നോ നാലോ വിളകള്‍ക്ക് ഒരേ ചാക്ക് മതിയാകും. ഓരോ വിള കഴിയുമ്ബോഴും മണ്ണിളക്കി ജൈവവളം ചേര്‍ത്തിട്ട് അടുത്ത വിള നടുക. ഓരോ തവണയും ഒരേ ചാക്കില്‍ വിളമാറ്റി നടാനും ശ്രദ്ധിക്കണം.

Related Topics

Share this story