Times Kerala

 കൃഷി രീതികൾ: വിള പരിക്രമണം

 
 കൃഷി രീതികൾ: വിള പരിക്രമണം
 വ്യത്യസ്ത വിളകൾ ഇടവിട്ടു കൃഷി ചെയ്യുന്ന രീതിയാണ് വിള പരിക്രമണം. മണ്ണിന്റെ ഫല ഭൂയിഷ്ടത നിലനിർത്താൻ ഇത് സഹായിക്കും. ഒരു ധാന്യവിളയെ തുടർന്ന് ഒരു പയറുവർഗ്ഗവിള കൃഷി ചെയ്യാം. നെൽ പാടങ്ങളിൽ വിളവെടുപ്പിനുശേഷം ഒരു പയറുവർഗ്ഗ വിള വളരെ ഗുണം ചെയ്യും. പയറു വർഗ്ഗങ്ങൾ അന്തരീക്ഷ നൈട്രജൻ സ്ഥിരീകരിച്ച് മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്നു. മണ്ണിന്റെ പോഷകം പൂർണമായും വലിച്ചെടുക്കുന്ന ചില വിളകൾക്കും ശേഷം ഇത് അനിവാര്യമാണ്. ഉദാഹരണത്തിന് ചോളം, എള്ള് തുടങ്ങിയവയ്ക്ക് ശേഷം ഒരു
പയറുവർഗ്ഗ വിള വളരെ നല്ലതായിരിക്കും. ഒരു ദീർഘകാല വിളക്കു ശേഷം ഒരു ഹ്രസ്വകാല വിള വളരെ പ്രയോജനപ്പെടും. ചില വിളകളുടെ അവശിഷ്ടത്തിൽ ധാരാളം
ജൈവ വസ്തുക്കൾ മണ്ണിൽ ചേരാനുണ്ടാക്കും. വളരെ കുറച്ച് ജൈവാംശം അവശേഷിപ്പിക്കുന്ന വിളക്കു ശേഷം ഇത്തരത്തിൽ ഒരു വിള ഗുണം ചെയ്യുന്നു. അതുപോലെ തന്നെ പച്ചിലവള കൃഷിയെ തുടർന്ന് ഒരു ധാന്യവിള കൃഷി ചെയ്യാം. കാലിത്തീറ്റ കൃഷിക്കു പിന്നാലെ വയൽ വിളയോ, പച്ചക്കറിയോ കൃഷി ചെയ്യാം.
കുറ്റി വിളക്കു ശേഷം ഒരു തായേരു പടലമുള്ള വിള ഫലപ്രദമാണ്. തുടർന്ന് നാരുവേരു പടലമുള്ള വിള കൃഷി ചെയ്യാവുന്നതാണ്. ആഴത്തിൽ കിളക്കേണ്ടുന്ന വിളയെ തുടർന്ന്
കിള ആവശ്യമില്ലാത്തതോ വളരെ കുറച്ച്  ആവശ്യമുള്ളതോ ആയ വിളയും നിർദ്ദേശിക്കുന്നു.

Related Topics

Share this story