Times Kerala

 ചോളം ചട്ടിയിലും വളർത്താം.!

 
ചോളം ചട്ടിയിലും വളർത്താം.!
 

അത്യാവശ്യം വ്യാസമുള്ള ചട്ടിയിലും മക്കച്ചോളം വളർത്തി ബേബികോൺ ഉണ്ടാക്കാവുന്നതാണ്. അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച്  അതിന്റെ നടുക്ക് വിത്ത് നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ബേബികോൺ പറിക്കാം.

മക്കചോളത്തിന്റെ ചെടികൾക്ക് ഏകദേശം രണ്ടുമീറ്റർവരെ ഉയരമുണ്ടാകും. ഒരു ചെടിയിത്തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. ടാസൽസ് എന്ന് വിളിക്കപ്പെടുന്ന ആൺപൂക്കൾ ചെടിയുടെ അറ്റത്തും കോമ്പ്‌സ്(കതിർക്കമ്പ്) എന്നുവിളിക്കപ്പെടുന്ന പെൺപൂക്കൾ ഇലയുടെ കടകളിലും വളർന്നുവരുന്നു. കതിർക്കമ്പുകൾ ഇലകൾകൊണ്ട് പൊതിയപ്പെട്ടരീതിയിലാണ് കണ്ടുവരുന്നത്. കതിരിന്റെ ഉള്ളിൽനിന്നന് പരാഗണത്തിനായി നനുത്ത ലോമികകൾ സ്റ്റിഗ്മ പുറത്തേക്ക് തള്ളിനിൽക്കും. എന്നാൽ പരാഗണം അനുവദിക്കാതെ ആൺപൂവ് അഗ്രഭാഗത്തുനിന്നു പുറത്തുവരുമ്പോൾ മുറിച്ചുമാറ്റണം. പിന്നീട് വളർച്ചപ്രാപിക്കുന്ന എന്നാൽ പരാഗണം നടക്കാത്ത കോണാണ് ബേബികോൺ. 40 ദിവസം കൊണ്ടാണ് ചെടി പുഷ്പിക്കുക. പെൺപുഷ്പങ്ങളിൽനിന്ന്(കതിർക്കമ്പിൽനിന്ന്) സ്റ്റിഗ്മ പുറത്തുചാടി രണ്ടുസെ.മീ. വളർച്ചയെത്തുമ്പോഴോ 4 ദിവസത്തിനുള്ളിലോ വിളവെടുപ്പ് നടത്താം. 5-7 സെ.മീ. നിളവും 10-17 മില്ലിമീറ്റർ വ്യാസവുമുള്ള ബേബികോൺ ആണ് അത്യുത്തമം.  വളരെവേഗം തന്നെ ഏകദേശം രണ്ടുമാസം കൊണ്ട് വിളവെടുക്കുമെന്നതിനാൽ വർഷത്തിൽ അഞ്ചുതവണയെങ്കിലും ചട്ടിയിൽ വളർത്തിവിളവെടുക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

കേരളത്തിൽ കുമരകം പ്രാദേശിക ഗവേഷണകേന്ദ്രമാണ് ഇതിന്റെ പരീക്ഷണനിരീക്ഷണങ്ങൾ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയത് അതിന്റെ ഫലമായി പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചട്ടിയിലെ ചോളം കൃഷി വിജയിക്കുകയും ചെയ്തു. അധികം മൂപ്പെത്താതെ വിളവെടുക്കുന്നതിനാൽ ഇതിന്റെ പച്ചയിലകൾ കന്നുകാലികൾക്ക് തീറ്റയായും ഉപയുക്തമാക്കുകയും ചെയ്യാം.

ജിവകം സി.യുടെ മികച്ച കലവറയാണ് ബേബികോൺ മാത്രമല്ല വിറ്റാമിൻ ബി.6,  ഫോളിക് ആസിഡ് , ഫോസ്ഫറസ്, സിങ്ക്, അയേൺ, മാംസ്യം, നാരുകൾ മുതലായവ ധാരാളം അടങ്ങിയിരിക്കുന്ന ആഹാരമാണ് ബേബികോൺ അതാക്കാം നമ്മുടെ തോട്ടത്തിലെ ഇത്തവണത്തെ പ്രധാനവിള.

കടപ്പാട്: പ്രമോദ്കുമാർ വി.സി.

Related Topics

Share this story